വാർത്താ:- എൻ എസ് നെല്ലിക്കുന്നo
ഐ.പി.സി കോന്നി സെന്റെറിന് 2022 – 23 വർഷത്തേക്കുള്ള പുതിയ ഭരണ നേതൃത്വം നിലവിൽ വന്നു. 02-10-2022-ൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്. സെന്റെർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി പാസ്റ്റർ സാംകുട്ടി ജോൺ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. വൈപ്രസിഡന്റായി പാസ്റ്റർ എം ജി ബാബു കുട്ടിയും , സെന്റർ സെക്രട്ടറിയായി പാസ്റ്റർ സുജേഷ് പി.സാം, ബ്രദർ ശാമുവേൽ സി.കെ ജോയിന്റ് സെക്രട്ടറിയായും ബ്രദർ ജോൺ വല്യത്ത് ട്രഷറാർ എന്നീ എക്സികുട്ടീവ് സിനെ കൂടാതെ
പാസ്റ്റർ എം.എ റജി (ഇവാഞ്ചലിസം ഡയറക്ടർ ),
പാസ്റ്റർ ചെറിയാൻ ജോൺ ,
പാസ്റ്റർ സാജു ഏബ്രഹാം,
പാസ്റ്റർ സാം ജോൺ ,
ബ്രദർ: രാജു .വി.ഐ,
ബ്രദർ ഗീവർഗ്ഗീസ് .പി.കെ,
ബ്രദർ ഷിതിൻ വർഗ്ഗീസ്,
ബ്രദർ ജിജോ ചെറിയാൻ എന്നിവർ കമ്മറ്റി അംഗംങ്ങൾ ആയും തെരെത്തെടുത്തു. കോന്നി സെന്റെറിന്റെ പുതിയ ഭരണ നേതൃത്വം സെന്ററിന് ഒരനുഗ്രഹമായിരിക്കുമെന്ന് പ്രത്യാശിക്കാം.




