ജി.എം. ന്യൂസ് റിപ്പോർട്ടർ::- ഷാജി വർഗീസ് കലയപുരം
ഐപിസി വേങ്ങൂർ സെൻറർ ,
കിളിമാനൂർ ഏരിയ, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന
29-)o മത് ചെറുവക്കൽ കൺവെൻഷൻ
ഡിസംബർ 19 മുതൽ 26 വരെ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി അങ്കണത്തിൽ വച്ചു നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആൻറണി, പി സി ചെറിയാൻ, ജോൺസൺ മേമന, സാബു വർഗീസ്, അനീഷ് കാവാലം, കെ പി ജോസ് എന്നിവർ പ്രസംഗിക്കും ന്യൂ ലൈഫ് സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.




