Home Daily news ഐ. പി. സി കോന്നി സെൻ്റർ കൺവെൻഷൻ നാളെ (31/1/24 ) ആരംഭിക്കും

ഐ. പി. സി കോന്നി സെൻ്റർ കൺവെൻഷൻ നാളെ (31/1/24 ) ആരംഭിക്കും

0

NS Nellikunnam

കോന്നി :
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ കൺവൻഷൻ ജനുവരി 31 മുതൽ (നാളെ) ഫെബ്രുവരി 4 വരെ കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള പി സി ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ഐപിസി കേരള പ്രസ്ബിറ്ററി അംഗവും കോന്നി സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ. സാംകുട്ടി ജോൺ ചിറ്റാറിന്റെ അധ്യക്ഷതയിൽ സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശോ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗങ്ങൾ ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ആരംഭിക്കും. പാസ്റ്റർമാരായ പി.സി ചെറിയാൻ റാന്നി, ജെയിംസ് ജോർജ് പത്തനാപുരം കെ.ജെ തോമസ് കുമളി,ജോയി പാറയ്ക്കൽ എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കുന്നു.
ഫെബ്രുവരി 2 (വെള്ളിയാഴ്ച) രാവിലെ 10 മുതൽ ആരംഭിക്കുന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനത്തിൽ പാസ്റ്റർ പി.എം ശാമുവേൽ ദൈവവചനം ശുശ്രൂഷിക്കുന്നു. ഫെബ്രുവരി 3 (ശനിയാഴ്ച) പകൽ 10 മുതൽ സൺഡേസ്കൂൾ, പി. വൈ.പി.എ വാർഷിക സമ്മേളനവും നടത്തപ്പെടുന്നു. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 8:30 മുതൽ നടക്കപ്പെടുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ. സി.സി ഏബ്രഹാം കുമ്പനാട് തിരുവത്താഴശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു. ഐപിസി ജനറൽ ജോയിൻ സെക്രട്ടറി ഡോ: വർക്കി ഏബ്രഹാം കാച്ചാണത്തും ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ.ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകുന്നു. സംഗീത ശുശ്രൂഷകൾക്ക് ലിവിംഗ് മ്യൂസിക്, റാന്നി നേത്രത്വം നൽകുന്നു.
സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം.ജി ബാബുക്കുട്ടി, സെക്രട്ടറി സുജേഷ്.പി.സാം ജോയിൻ സെക്രട്ടറി ബ്രദർ.സി കെ.ശമുവേൽ, ട്രഷറർ വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകുന്നു. പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ പ്രവർത്തിക്കുന്നു.*

LEAVE A REPLY

Please enter your comment!
Please enter your name here