Home Daily news ഐ.പി.സി പാമ്പാടി സെൻ്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

ഐ.പി.സി പാമ്പാടി സെൻ്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

0

ജി. എം ന്യൂസിന് വേണ്ടി വാർത്താ : അനീഷ് പാമ്പാടി

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ 55 -)മത് വാർഷിക കൺവെൻഷൻ ഈ മാസം 25 മുതൽ- 28 വരെ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു.
പാസ്റ്റമ്മാരായ കെ സി തോമസ് (ഐപിസി സംസ്ഥാന പ്രസിഡന്റ്), ഷാജി ദാനിയേൽ (പ്രസിഡന്റ് ഐപിസി ഡൽഹി സ്റ്റേറ്റ്), വിൽസൺ വർക്കി (ഹ്യൂസ്റ്റൺ), കെ ഒ തോമസ് (തൃശൂർ), അനീഷ് കാവാലം, ഷിബിൻ ജി ശമുവേൽ (പ്രസിഡന്റ് പിവൈപിഎ സ്റ്റേറ്റ്), അലക്സ് കൊണ്ടാഴി, സിസ്റ്റർ ജയമോൾ രാജു (സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി) തുടങ്ങിവർ വിവിധ സെക്ഷനുകളിൽ ദൈവവചനം സംസാരിച്ചു .
തയ് വാസ് മ്യൂസിക് റാന്നി & സെന്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു .വിവിധ സെക്ഷനുകളിൽ പവർ കോൺഫറൻസ്, പുത്രിക സങ്കടനകളുടെയും വിവിധ ബോർഡുകളുടെയും വാർഷികം, സുവിശേഷ യോഗങ്ങൾ, സംയുക്ത ആരാധന, സാംസ്കാരിക സമ്മേളനം ഉണ്ടായിരുന്നു .
സാംസ്‌കാരിക സമ്മേളനം ഗവമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉത്ഘാടനം ചെയ്ത് സെന്റർ തലത്തിൽ മികവ് തെളിയിച്ചവരെ മെമന്റോ നൽകി ആദരിച്ചു.
സുവിശേഷ തല്പരരായ 34 സഹോദരി സഹോദരമ്മാർക്ക് ഐപിസി പാമ്പാടി സെന്റർ അംഗീകരിച്ച ഐഡി കാർഡ് നൽകി ആദരിച്ചു.
പാസ്റ്റമ്മാരായ സാം ദാനിയേൽ, കെ എ വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ എം മാത്യു, കൊച്ചുമോൻ തോപ്പിൽ തുടങ്ങിയവരുടെ നേത്രത്വത്തിൽ വിപുലമായ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു . പാസ്റ്റർ അനീഷ് പാമ്പാടി പബ്ളിസിറ്റി കൺവിനറായി പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here