Home Daily news ഐ.പി.സി ചെങ്ങന്നൂർ സെന്റെർ; ജനറൽ ബോഡി കൂടി , എന്നാൽ ഫലം കാണാതെ പിരിയേണ്ടി വന്നു

ഐ.പി.സി ചെങ്ങന്നൂർ സെന്റെർ; ജനറൽ ബോഡി കൂടി , എന്നാൽ ഫലം കാണാതെ പിരിയേണ്ടി വന്നു

0

NS. നെല്ലിക്കുന്നം

ഐ.പി.സി ചെങ്ങന്നൂർ സെന്ററിന്റെ ജനറൽ ബോഡി ഇന്ന് (30/10/22) ഐ.പി.സി വളത്ത വട്ടം സഭയിൽ വച്ച് 3 മണിക്ക് കൂടി . എന്തിന് വേണ്ടി ജനറൽ ബോഡി കൂടിയോ ഫലം കാണാതെ 3-45 ന് പിരിയേണ്ടി വന്നതായി റിപ്പോർട്ട്.
പാസ്റ്റർ കെ എം ജോണിന്റെ മരണശേഷം മകൻ പാസ്റ്റർ ജേക്കബ് കെ.ജോണാണ് സെന്റർ മിനിസ്റ്റർ . അദ്ദേഹം വിദേശത്തുമാണ്. കഴിഞ്ഞ 2015 ന് ശേഷമാണ് ചെങ്ങന്നൂർ സെന്റർ ജനറൽ ബോഡി വിളിച്ചു കൂട്ടുന്നത്. ഭരണഘടന വിരുദ്ധമായാണ് ജനറൽ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. ഏഴ് വർഷമായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തിട്ട് . സെന്റർ സെക്രട്ടറിയായി സേവനം ചെയ്തു വരുന്ന പാസ്റ്ററെ
അസോസിയേറ്റ് സെന്റർ പ്രസിഡന്റ് ആക്കുവാൻ വേണ്ടിയാണ് ഇന്നത്തെ ജനറൽ ബോഡിയുടെ ലക്ഷ്യമെന്നും അറിയുന്നു. അസോസിയേറ്റ് പ്രസിഡന്റ്, രക്ഷാധികാരി, രണ്ടു ജോയിന്റ് സെക്രട്ടറി ന്മാർ, ഇവയൊക്കെ ഐ.പി.സി ഭരണഘടന വിരുദ്ധമാണ്. ജനറൽ ബോഡി കൂടുവാൻ തിരുമാനിക്കുന്ന തീയതിക്ക് 14 ദിവസത്തിന് മുമ്പേ സഭകളെ അറിയിച്ചിരിക്കണം. സെന്റർ കമ്മിറ്റി കൂടി വേണം ജനറൽ ബോഡി തിയതി നിശ്ചയിക്കുവാൻ . അല്ലാതെ കൂടുന്ന ജനറൽ ബോഡി ഭരണഘടന വിരുദ്ധമാണ്. ഇന്ന് കൂടിയ ജനറൽ ബോഡിയുടെ ആരംഭത്തിൽ തന്നെ ഇവ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉത്തരo മുട്ടിയ സാഹചര്യത്തിൽ സെന്റർ ശുശ്രൂഷകന്റെ ലെറ്റർ പോലും വായിക്കാതെ ജനറൽ ബോഡി പിരിയേണ്ടി വന്നതായിട്ടാണ് അറിവ് . ചെങ്ങന്നൂർ സെന്ററിന് 28 – ഓളം സഭകൾ ഉണ്ട്. 85 -ൽപ്പരം അംഗങ്ങൾ ഇന്ന് ജനറൽ ബോഡി യിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here