എൻ.എസ് നെല്ലിക്കുന്നം
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷ വാരാഘോഷത്തിന് തുടക്കമായി. അങ്ങാടിക്കൽ സെൻ്റ് ആനീസ് ഗേൾസ് ഹൈസ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എച്ച്.റീന ഉദ്‌ഘാടനം ചെയ്തു. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് മാതൃഭാഷയ്ക്ക് നാം നൽകേണ്ടതെന്നും മലയാളത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ടന്നും അവർ പറഞ്ഞു. മറ്റെല്ലാ ഭാഷയും അംഗീകരിച്ചുകൊണ്ട് നമ്മുടെ ഭാഷയെ സ്നേഹിക്കണം. സാധാരണക്കാരിൽ അറിവും ശാസ്ത്ര ബോധവും വളർത്താൻ മാതൃഭാഷ പോലെ വൈകാരിക ശക്തിയുള്ള മറ്റൊരു ഭാഷയില്ലെന്നും അവർ പറഞ്ഞു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. അധ്യാപിക ഷെറിൻ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ മീഖ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ അഖില, പി ടി എ പ്രസിഡൻ്റ് സോബി ചെറുവത്തൂർ, ബി. കൃഷ്ണകുമാർ കാരയ്ക്കാട്, മനു പാണ്ടനാട്, മായാരാജ് കല്ലിശ്ശേരി, മുരളി മുളക്കുഴ, അധ്യാപിക രാജി ഫിലിപ്പ്, സിസ്റ്റർ ക്ലെമൻ്റ്, കുമാരി അവന്തിക.ഡി, അധ്യാപിക സിനി രാജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം സംഘഗാനങ്ങൾ ആലപിച്ചു.




