NS. Kottarakara.
ഐ.പി.സി ജനറൽ എക്സിക്യട്ടീവ്സ് തെരെഞ്ഞെടുപ്പ് 2023 മേയ് 11 ന് ഐ.പി.സി. അന്തർദേശീയ ആസ്ഥാനമായ കുമ്പനാട്ടു നടക്കുന്നു. ഇലക്ഷൻ കമ്മീഷനായി ഐ പി.സി തിരുവനന്തപുരം താബോർ സഭാംഗം ബ്രദർ ഫിന്നി സക്കറിയേയും, ഇലക്ഷൻ നീരിക്ഷകനായി, താബോർ സഭാംഗം മുൻ ഇലക്ഷൻ കമ്മിഷനായിരുന്ന ഐസക്ക് സാറിനേയും നിയമിച്ചത്. ഐ.പി.സി തിരുവനന്തൂരം മേഖലയ്ക്ക് ഒരഭിമാനമായിരിക്കുന്നു. ജനറൽ ഇലക്ഷനെ നിയന്ത്രിക്കുവാൻ കഴിവും പ്രാപ്തിയും മുള്ള തിരുവനന്തപുരത്തിന്റെ അഭിമാന താരങ്ങളായ ഐസക്കിന്റെയും , ഫിന്നി സക്കറിയയ്ക്കും ഒരു പൊൻതൂവൽ കൂടി ചാർത്താൻ കഴിഞ്ഞതിൽ തിരുവനന്തപുരത്തുകാർ സന്തോഷത്തിലാണ്. ഗുജറാത്ത് വെസ്റ്റേൺ റിജീയന്റെ സ്പോട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ , ബോം ബൈ സെന്ററിന്റെ ഡയറക്ടർ ഇൻ ചാർജ്ജ്, കേരളാ റിജിയൻ അഡ്മിനിസ്ട്രേറ്റ് ഓഫിസർ , ആത്മിയ ലോകത്തിൽ ഐ .പി.സി വെ സ്റ്റേൺ റിജിയൻ ഗുജറാത്ത് സൗത്ത് ഡിസ്ട്രിക്റ്റ് ഫൗണ്ടർ ട്രഷറാർ , ഐ പി.സി അഹമ്മദാബാദ് ആദ്യ സഭയുടെ സെക്രട്ടറി, എന്നി നിലകളിൽ സേവനം ചെയ്തിട്ടുള്ള ഐസക്ക് സാർ ഐ.പി സി ക്ക് വേണ്ടി ഒരു സഭ പണിഞ്ഞിട്ടുണ്ടു. 1996ലും, 97 ലും ഡോ. ഹോസ്പ്പയുടെ ക്രൂസൈഡ് ചെയർമാനായി , റെക്കാർഡ് ക്രൗഡ് സൃഷ്ടിച്ചു കൊണ്ട് നലര ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച് മെഗാ ക്രൂസൈഡ് നടത്തുവാൻ കഴിഞ്ഞ വ്യക്തി പ്രഭയാണ് ഐസക്ക് സാർ.. ഇലക്ഷൻ കമ്മീഷനായി നിയമിതനായ ബെന്നി സക്കറിയ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റിയുടേയും സെനറ്റ് മെമ്പർ റായി സേവനം ചെയ്തിട്ടുണ്ട് കൂടാതെ കേരള ഗവൺമെന്റ് അഡി ക്ഷണൽ സെക്രട്ടറിയായി ഹയർ എഡ്യൂക്കേഷൻ നായിട്ടാണ് റിട്ടെയർ ചെയ്യപ്പെട്ടത്. ലോക്സഭാ ഇലക്ഷനിൽ പ്രസീഡിങ് ഓഫി സറായും സേവനം ചെയ്തിട്ടുണ്ട്.അർഹതപ്പെട്ട സ്ഥാന ങ്ങളാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. താബോർ സഭയുടെ ചാരിറ്റി പ്രവർത്തനങ്ങളിലും, താബോർ ആശ്വാസ ഭവൻ പ്രവർത്തനങ്ങളിലും ഇരുവരും നിശ്വാർത്ഥ സേവനങ്ങളാണ് ചെയ്തിട്ടുള്ളത്. താബോർ സഭാംഗം ബ്രദർ ബിനു വി ജോർജ്ജ് ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും നിലവിൽ സഭാ സെക്രട്ടറിയും മാണ്. ജീവകാരുണ്യ പ്രവർത്തനത്തിലും , ഐ.പി.സി താബോർ മുൻപന്തിയിലാണ് , ഭരണഘടനയ്ക്ക് അനുസൃതമായ നല്ല സേവനം ഇവരിൽ നിന്നും പ്രതിക്ഷിക്കാം.





