Home Daily news ഐ.പി.സി. സോദരി സമാജം തെരെഞ്ഞെടുപ്പ്;സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്

ഐ.പി.സി. സോദരി സമാജം തെരെഞ്ഞെടുപ്പ്;
സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്

0

ന്യൂസ് :- എൻ.എസ്. നെല്ലിക്കുന്നം

ഐ.പി.സി യുടെ വിമൻസ് ഫെലോഷിപ്പായ സോദരി സമാജം കേരള സ്റ്റേറ്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് ഒക്ടോബർ 10-ാം തീയതി രാവിലെ 10മണി മുതൽ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ഐ.പി.സി കൊല്ലം സൗത്ത് സെന്റർ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ജോൺറിച്ചാർഡിന്റെ സഹധർമ്മിണി സിസ്റ്റർ ആലിസ് ജോൺ റിച്ചാർഡ്സ് സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. വളരെ വിജയ സാദ്ധ്യതയുള്ള വ്യക്തിത്വമാണ് സിസ്റ്റർ ആലീസ്. ( ക്രമനമ്പർ1) 42വർഷമായി കൊല്ലം തീരദേശത്ത് കർത്താവിന്റെ വേല ചെയ്തുകൊണ്ടിരിക്കുന്നു.1995 മുതൽ 1998 വരെ കൊട്ടാരക്കര മേഖല സോദരിസമാജം സെക്രട്ടറിയായും 97-98 കാലഘട്ടത്തിൽ കേരള സ്റ്റേറ്റ് കമ്മറ്റിയിൽ മേഖല പ്രതിനിധിയായും പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.സഭയുടെയും സെന്ററിന്റെയും ആരഭകാലം മുതൽ കൊല്ലം സൗത്ത് സെന്ററിൽ പ്രസിഡന്റായും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ കൊല്ലം സൗത്ത് സെന്റർ സോദരി സമാജം പ്രസിഡന്റായും,കൊട്ടാരക്കര മേഖല കേരള സ്റ്റേറ്റ് സോദരി സമാജം കമ്മറ്റി അംഗമായും പ്രവർത്തിച്ചുവരുന്നു… വിജയിച്ചാൽ ഐ.പി.സി സോദരി സമാജ സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്. രജീഷ്റ്റർ ചെയ്യപ്പെട്ടസഭ പ്രതിനിധികൾക്കാണ് ഓട്ടവകാശം ഉള്ളത്. സഹോദരിന്മാരുടെ നിസ്സിമമായ സഹകരണവും , വിലയേറിയ വോട്ടും ചെയ്തു വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here