Home Daily news ഐ.പി.സി. തിരുവനന്തപുരം ജില്ലാ വാക്ക് പാലിക്കുന്നു.

ഐ.പി.സി. തിരുവനന്തപുരം ജില്ലാ വാക്ക് പാലിക്കുന്നു.

0

എൻ എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ തിരുവനന്തപുരം ജില്ലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്കും. ജനറൽ കൗൺസിലിലേക്കും തെരെഞ്ഞെടുക്കപ്പെട്ട കൗൺസിൽ മെമ്പറന്മാർ, ഇലക്ഷൻ സമയത്ത് വോട്ടറന്മാരായ ശുശ്രൂഷകരോടും , സഭാ പ്രതിനിധികളോടും വാഗ്ദാനം ചെയ്ത വാക്കുകൾ പാലിച്ചു തുടങ്ങിയതായി അറിയുന്നു. നിലവിലെ കൗൺസിൽ കാലാവധിയ്ക്കുള്ളിൽ 60 ലക്ഷം രൂപയുടെ 10 ഇന പരിപാടികളാണ്. നടപ്പിലാക്കുന്നത്. കഴിഞ്ഞ 25 ന് തിരുവനന്തപുരം ഫെയ്ത്ത് സെന്ററിൽ വച്ച് നടത്തിയ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ വച്ച് 22 പേർക്ക് വിദ്യാഭ്യാസ സഹായം, മൂന്ന് പേർക്ക് മിഷൻ സഹായം, മെഡിക്കൽ സഹായം, സഭാ മെയിന്റനൻസ് സഹായം തുടങ്ങിയവ നൽകിയിരുന്നു. പാസ്റ്റർ കെ.സി തോമസ് ജില്ലയ്ക്ക് വേണ്ടി നൽകിയ ഓഫീസ് റൂം എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 1 മണി വരെ തുറന്ന് പ്രവർത്തിക്കുന്നു. സ്റ്റേറ്റ് പ്രസിഡന്റ്, സെക്രട്ടറി അടക്കം ഉള്ള കൗൺസിൽ മെമ്പറന്മാരെ നേരിട്ട് കണ്ട് അപേക്ഷകൾ നൽകാനും , ആശയ വിനിമയങ്ങൾ നടത്താനും അവസരങ്ങൾ ഉണ്ട്. ഇതിനോടകം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ ഫണ്ട് നൽകി കഴിഞ്ഞു. 57 ലക്ഷം രൂപയുടെ പദ്ധതി കൂടി അവശേഷിക്കുന്നു. ജില്ലയിലെ സഭകൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയും. സാമ്പത്തികം സ്പോൺസർ ചെയ്ത കൗൺസിൽ മെമ്പറന്മാരായവർക്ക്
അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഭൂരിപക്ഷം പേരും. കേരളത്തിലെ മറ്റ് ജില്ലകൾക്ക് ഒരു മാതൃകയായി മാറുകയാണ് ഐ പി സി തിരുവനന്തപുരം ജില്ല. എല്ലാ ബുധനാഴ്ചയും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷകർ എത്തുന്നു.

കൂടെ നിൽക്കുന്നവരെ ചേർത്തണക്കുവാൻ താല്പര്യപ്പെടുന്നവരാണു് യഥാർത്ഥ ലീഡർ (ജി എം മീഡിയ)

LEAVE A REPLY

Please enter your comment!
Please enter your name here