പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം: ഐപിസി കാട്ടാക്കട സെൻ്ററിലെ സുവിശേഷകന്മാരായി കർതൃവേലയിലായിരിക്കുന്ന Pr. ഷാജി G മണി, Pr. ജോസ് V, Pr. അനീഷ് കുമാർ, Pr മഹേഷ് , Pr മനു തുടങ്ങിയ എട്ടോളം സുവിശേഷകന്മാർ ഇന്നലെ (22.08.2026) ഐപിസി കല്ലയം ചർച്ചിൽ വച്ച് ഐപിസി തിരുവനന്തപുരം മേഖല പ്രസിഡൻ്റും ഐപിസി കാട്ടാക്കട സെൻ്റർ മിനിസ്റ്ററുമായ Pr .H റൂഫ്സിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് KC തോമസ്, ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്‌ബ്റ്റി അംഗം പാസ്റ്റർ N വിജയകുമാർ എന്നിവർ ചേർന്ന് പാസ്റ്റർ ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു.ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ ബിനു വി ജോർജ്, ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ. മിനിസ്റ്റർ പാസ്റ്റർ K ശാമൂവേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.













