വാർത്താ:- റ്റി.ജി മാത്യൂ പേരാമ്പ്ര
കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും തുടർച്ചായി വില വർധിപ്പിച്ചതിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില 110 രൂപയിലേക്ക് അടുക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് .





