
വാർത്താ :- ഷൈജുവെള്ളനാട്
ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് (31/10/24) രാവിലെ 10 മണി മുതൽ നാലാഞ്ചിറ ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടന്നു. ഐ.പി സി ആറാമട സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വി.എ സണ്ണി അദ്ധ്യക്ഷത വഹിച്ചു.ഐ പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം നിർവഹിച്ചു.


കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ പീറ്റർ മാത്യു കല്ലൂർ, തിരുവനന്തപുരം മേഖല സോദരി സമാജം പുതിയ ഭരണസമിതി സാരഥികളെ പരിചയപ്പെടുത്തി പാസ്റ്റർ കെ.സി തോമസ് സോദരി സമാജം ഭരണ ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.
സോദരി സമാജം തിരുവനന്തപുരം മേഖല തെരെഞ്ഞെടുപ്പിൻ്റെ ഇലക്ഷൻ കമ്മീഷണറായിരുന്ന ബഹു..പീറ്റർ മാത്യു കല്ലൂരിനെ സോദരി സമാജം മേഖല എക്സിക്യൂട്ടീവ്സ് ആദരിച്ചു

ഐ. പി. സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ചീഫ് ഗസ്റ്റായി ദൈവവചനം പ്രസംഗിച്ചു പാസ്റ്ററന്മാരായ ജേക്കബ് കുര്യൻ, ചാക്കോ വർഗീസ്,എൻ വിജയകുമാർ, സാബു ആര്യപള്ളിൽ , ബ്രദർ ജയ്സൻ സോളമൻ ( സ്റ്റേറ്റ് കൗൺസിൽ മെമ്പർ) സോദരി സമാജം സ്റ്റേറ്റ് ഭാരവാഹികൾ, ജി.എം മീഡിയ പാസ്റ്റർ പോൾ സുരേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു മേഖല പ്രസിഡൻ്റ് സിസ്റ്റർ റോസമ്മ ജയിംസ് സ്വാഗതവും. മേഖല
സെക്രട്ടറി സിസ്റ്റർ ഗീതാ സണ്ണി നന്ദിയും പറഞ്ഞു.




