വാർത്ത :- NS നെല്ലിക്കുന്നം
സ്വന്ത രാജ്യത്തോട് ഉത്തരവാദിത്വവും , കൂറും പുലർത്തുന്ന സമൂഹമാണ് പെന്തെകോസ്തുകാരെന്ന് തെളിയിക്കുന്ന ഒന്നാന്ന് ഒക്ടോബർ 2 – ഗാന്ധി ജയന്തി ദിനത്തിൽ വഴിയോരങ്ങളിലും, ബസ് സ്റ്റാന്റുകളിലും, നാററം വമിക്കുന്ന മാർക്കറ്റുകളിലും, ശുചീകരണ ഉപകരണങ്ങൾ കൈയിലേന്തി ക്ലീൻ സിറ്റി എന്ന ലേബൽ പതിച്ച യൂണിഫോമിട്ട പെന്തെകോസ്തു പാസ്റ്ററന്മാരേയും വിശ്വാസികളേയും കാണുവാൻ കഴിഞ്ഞത്.

കേരളത്തിന്റെ എല്ലാ ജില്ലകളിലും പലയിടത്തും തമിഴ് നാട് അതിർത്തിയിലും വിവിധ സഭകളുടെ നേതൃത്വത്തിൽ ഒക്ടോബർ 2 – ന് ശുചികരണ പ്രവർത്തനങ്ങൾ നടന്നു. സുവിശേഷകൻ അനു ജേക്കബ്ബ് ,ക്ലീൻ സിറ്റി എന്ന ലേബൽ പതിച്ച യൂണിഫോം സ്പോൺസർ ചെയ്തും സേവന പ്രവർത്തനത്തിന് പലയിടത്തും നേതൃത്വം നൽകുകയും ചെയ്തു.

ഒരു കാലഘട്ടത്തിൽ സമൂഹവും മായ് യാതോരു ബന്ധങ്ങും ഇല്ലാത്ത ഒരു സമൂഹ മാണ് പെന്തകോസ്തു സമൂഹമെന്ന് വിധിയെഴുതി തള്ളി കളത്തിരുന്ന പെന്തെകോസ്തു സമൂഹം ഇന്ന് ഒഴിച്ചു കൂടുവാൻ കഴിയാത്തതും , മാറ്റി നിർത്തുവാൻ പറ്റാത്തതുമായ സമൂഹമായി മാറിയിരിക്കുന്നുയെന്ന് പൊതുജനം അഭിപ്രായപ്പെടുന്നു.





