വാർത്ത:- എൻ.എസ്. നല്ലിക്കുന്നം
ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ; മാസ യോഗവും , ഓർഡിനേഷൻ ശുശ്രൂഷയും നാളെ 14/10/23) പള്ളിച്ചൽ കുന്നിൽ വിള ഐ.പി.സി എബനേസർ സഭയുടെ നേതൃത്വത്തിൽ പ്രാവച്ച ബലം EMS ആഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 1 മണി വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, ഈരാറ്റുപേട്ട സെന്റർ പാസ്റ്റർ രാജേഷ് പ്ലാംതോട്ടം, പാസ്റ്റർ കിസ്തുദാസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. കൂടാതെ പാസ്റ്ററന്മാരായ ജേക്കബ് കുര്യൻ. CD. തോമസ് ,സാബു ആര്യള്ളി (കൺസിൽ അംഗം) ബ്രദർ ബിനു.വി.ജോർജ്ജ് .( കൗൺസിലംഗം) സെന്റർ പാസ്റ്ററന്മാർ . കൗൺസിലംഗങ്ങൾ, പുത്രികാ സംഘടന നേതാക്കൾ എന്നിവരും പങ്കെടുക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ പോൾ രഞ്ചിത്തിന്റെ ഓർഡിനേഷനും നടക്കും. സെന്റർ എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും.






