എൻ.എസ് നെല്ലിക്കുന്നം
*ഒടുവിൽ സമ്മതിക്കേണ്ടി വന്നു*
ഐപിസി തിരുവനന്തപുരം താബോർ സഭാ ഭാരവാഹികൾക്ക് എതിരെ, 2022 ൽ പാസാക്കിയെന്ന് പറയപ്പെടുന്ന ഭരണഘടനാ പ്രകാരം, ഇലക്ഷൻ ഇല്ലാതെ അട്ടിമറിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ ഭാരവാഹികൾ എന്ന് അവകാശപ്പെടുന്ന ജനറൽ പ്രസിഡൻറ് , റവ വത്സൻ എബ്രഹാം,ജനറൽ സെക്രട്ടറി, പാസ്റ്റർ വർഗ്ഗീസ് ബേബി തുടങ്ങിയ ജനറൽ ഭാരവാഹികൾ ചേർന്ന് 14/ 10/ 2024 ൽ ബഹുമാനപ്പെട്ട *കേരള ഹൈക്കോടതിയിൽ* OP(C)2401/2024 നമ്പരായി ഫയൽ ചെയ്തിട്ടുള്ള കേസിൽ ഐപിസി യുടെ ഭരണഘടന *Exhibit P 1* ആയി ഹാജരാക്കിയിരിക്കുന്നത് 2002 ലെ ഭരണഘടനയുടെ പകർപ്പാണ്. ഭരണഘടനയുടെ രണ്ട് പേജുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ബഹുമാനപ്പെട്ട കേരള ഹൈ കോടതിയുടെ മുദ്ര കാണാം.
അതിലൂടെ ഐപിസിയുടെ അംഗീകൃത ഭരണഘടന 2002 ൽ പരിഷ്കരിച്ച് 2004 ൽ ഏലൂർ ഡിസ്ട്രിക്ട് രജിസ്ടർ അംഗീകരിച്ച് തന്നിട്ടുള്ളതാണെന്ന് പാസ്റ്റർ വത്സൻ എബ്രഹാമും കൂട്ടരും അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്നു അഥവ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.


അതിനാൽ 2023 ൽ നടത്തിയ ജനറൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2022 ൽ പാസാക്കിയെന്ന് പറയപ്പെടുന്ന ഭരണഘടനാ പ്രകാരമാണ് എന്ന് സഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അധികാര കസേരയിൽ കയറിയത്. പാസ്സാക്കിയെന്നു പറയപ്പെടുന്ന ഭരണഘടന പ്രകാരം നടത്തിയിട്ടുള്ള തെരെഞ്ഞെടുപ്പുകൾ എല്ലാം അസാധുവാക്കേണ്ടതാണ്. കൂടാതെ നിലവിൽ ജനറൽ ഭാരവാഹികൾ എന്നു പറയപ്പെടുന്നവർ രാജിവയ്ക്കുകയോ സ്വയം ഒഴിഞ്ഞു പോകുകയോ, 2002 ൽ പരിഷ്ക്കരിച്ച ഭരണഘടന പ്രകാരം തെരെഞ്ഞെടുപ്പ് നടത്തേണ്ടതാണ്.




