വാർത്ത:- എൻ.എസ്. നെല്ലിക്കുന്നം
ഐ.പി സി തിരുവനന്തപുരം വെസ്റ്റ് സെന്റെറിന്റെ മാസയോഗം നവംബർ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ മണലിവിള ഐ.പി സി ശാലേം ചർച്ചിൽ നടക്കും. 37 സഭകൾ ഒരുമിച്ച് കൂടുന്ന മാസ യോഗത്തിൽ കൃപാവരപ്രാപ്തന്മാരായ ദൈവദാസന്മാർ വചന ശുശ്രുഷകൾ നടത്തും. മണലിവിള സഭ ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും. സെന്റർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും . കോവിൽ വിള സഭാ ശുശ്രുഷകൻ പാസ്റ്റർ ചാക്കോ വർഗീസ്സാണ് സെന്റർ മിനിസ്റ്റർ











