
വാർത്ത: NS നെല്ലിക്കുന്നം.
മത നിരപേക്ഷതയെ തകർക്കുന്ന ദുഷ്പ്രചരണങ്ങളും പ്രവർത്തികളും , കൂടാതെ കള്ളകടത്ത് മയക്ക്മരുന്ന്,ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ വർദ്ധനവ് കാരണം സംസ്ഥാനം തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ലും, കത്തോലിക്ക സഭയിലെ പാല രൂപതയിലെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ബോധവത്ക്കരണ പ്രസംഗത്തിലെ വിവാദ വിഷയങ്ങളും , ലൗ ജിഹാദ്, നാർക്കോട്ടിംഗ് ജിഹാദ് തുടങ്ങിയവയെ പൊതു സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യം കണക്കിലെടുത്ത് ക്രൈസ്തവ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 – ന് 11 മണി മുതൽ ഉച്ചക്ക് 2 മണി വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണയും വിശദീകരണ യോഗവും നടക്കും..സഭാ വ്യത്യാസം ഇല്ലാതെ മുഴുവൻ ക്രൈസ്തവ സംഘടനകളേയും ഒരേ ഫ്ലാറ്റ് ഫാമിൽ സംഘടിപ്പിക്കുന്ന ഒരു പുത്തൻ കാൽവയ്പ്പാണ് ക്രൈസ്തവ സംയുക്ത സമിതി . നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരി ന്മാർക്കായി സർക്കാരിനോട് സമ്മർദംചെലുത്തുകയും ക്രൈസ്തവ സമൂഹത്തോടുള്ള വിവേചനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും മാണ് ക്രൈസ്തവ സംയുക്ത സമിതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു


