തോമസ് ജേക്കബ് കണ്ണൂർ
മഹാരാഷ്ട്രയിലെ സെൽസുരയിൽ വാഹനാപകടത്തിൽ ഏഴു മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ബിജെപി എംഎൽഎ വിജയ് രഹാങ്ഡാലയുടെ മകൻ അവിഷ്കർ രഹാങ്ഡാലയും മരിച്ചവരിൽ ഉൾപ്പെടുന്നു. പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കാർ താഴേക്കു മറിയുകയായിരുന്നു.

ഡിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെ സെൽസുരയ്ക്കടുത്താണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാർധയിലെ സവാൻഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.




