Home Daily news ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റെർ മാസ യോഗം ഫെബ്രു. 11 ന് ഇറപ്പക്കാണി സഭയിൽ

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റെർ മാസ യോഗം ഫെബ്രു. 11 ന് ഇറപ്പക്കാണി സഭയിൽ

0

വാർത്താ :- കലേഷ് സോമൻ തിരുവനന്തപൂരം

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിൽ മാസന്തോറും നടന്നു വരുന്ന സെന്റർ ആത്മീയ സംഗമമായ മാസയോഗം 2023 ഫെബ്രു. 11 ന് രാവിലെ 10 മണി മുതൽ ഐ.പി.സി ഇറപ്പക്കാണി സഭയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് അദ്ധ്യക്ഷത വഹിക്കും. ഇവാ… കെ.യോഹന്നാൻ , ഇവാ. എം ജോസഫ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഇറപ്പക്കാണി സഭാ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. മാസ യോഗത്തോടനുബന്ധിച്ച്, സെന്റർ ചാരിറ്റി ബോർഡ് ഏഴ് സഭകൾക്ക് ചികിഝാ സഹായം നൽകും. പുത്രിക സംഘടനകളുടെ പ്രവർത്തനോദ്ഘാടനം പാസ്റ്റർ വൈ. റോബർട്ട് നിർവഹിക്കും. സൗത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here