Home Daily news ഐപി.സി തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം നടന്നു

ഐപി.സി തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം നടന്നു

0

വാർത്ത: സുന്ദരേശൻ പോത്തൻകോട്

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭതിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിലെ മാസ യോഗം 8-ാം തീയതി രണ്ടാം ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐ.പി.സി അരുവിക്കുഴി സഭാ ഹാളിൽ വച്ച് നടന്നു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് അദ്ധ്യക്ഷത വഹിച്ച മാസ യോഗത്തിൽ പാസ്റ്റർ ജോസഫ് കാട്ടാക്കട സങ്കീർത്തന ശുശ്രൂഷ നിർവഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് ശേഷം സണ്ടേസ്കൂൾ , പി.വൈ പി.എ. സോദരി സമാജം ഭാരവാഹികൾ പ്രവർത്തന വിശദീകരണം നൽകി. പാസ്റ്റർപോൾ സുരേന്ദ്രൻ ദൈവ വചനം പ്രസംഗിച്ചു. അരുവിക്കുഴി സഭയെ കൂടാതെ . വേട്ടിയാൻ ക്കര, ഇറപ്പക്കാണി , അംബൂരി, ശൂരവക്കാണി, കണ്ടം തിട്ട ,കാക തൂക്കി, ആറാട്ടു കുഴി, ഇടക്കോട്, കാട്ടാക്കട ,പുതുകുളങ്ങര, ചേങ്കോട്ടുകോണം, പന്തലക്കോട്, മുല്ലൂർ,കാഞ്ഞിരം പാറ. തുടങ്ങി 15 സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളുമടക്കം 300-ൽപ്പരം ആളുകൾ പങ്കെടുത്തു. സെന്റർ പാസ്റ്റർ വൈ റോബർട്ട് സമാപന സന്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here