Home Daily news ഐ.പി.സി തിരുവിതാംകൂർ തെക്കേ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് തിരികെ ലഭിച്ചു.

ഐ.പി.സി തിരുവിതാംകൂർ തെക്കേ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് തിരികെ ലഭിച്ചു.

0

NS. Nellikunnam

ഒരു സന്തോഷവാർത്ത
ഐപിസി ആറാമട സഭയുടെയും തിരുവനന്തപുരം നന്തൻകോടുള്ള ഔട്ട് സ്റ്റേഷന്റെയും സ്ഥാപകശുശ്രൂഷകനും ഐ.പി.സി.യുടെ പ്രഥമ മാനേജിങ് ബോഡി മെമ്പറുമായിരുന്ന (ഭരണഘടന പേജ് 7 കാണുക) നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി. കൊച്ചു കുഞ്ഞ് (കൊച്ചുകുഞ്ഞ് സന്യാസി) അവർകൾ 1936 ൽ പാളയം നന്ദാവനം പോലീസ് എ. ആർ. ക്യാമ്പിന് എതിർ വശത്തായി ഐ.പി.സി.യുടെ തിരുവിതാംകൂറിലെ തെക്കേ ഡിസ്ട്രിക്ടിൻ്റെ ഹെഡ്ക്വാർട്ടേഴ്സിനു വേണ്ടി പതിനഞ്ചര (15 1/2) സെൻറ് വസ്തു വിലയ്ക്കു വാങ്ങുകയും അതിൽ വലിയ ഒരു ഓഡിറ്റോറിയവും പല മുറികളും ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം പണിയിക്കുകയും ചെയ്തിരുന്നു. ഓഡിറ്റോറിയത്തെ ഹെബ്രോൻ ഹാൾ എന്ന് അറിയപ്പെട്ടിരുന്നു. 1938ൽ ഹെഡ്ക്വാർട്ടേഴ്സിന്റെ സമർപ്പണ ശുശ്രൂഷയ്ക്ക് ശേഷം തിരുവിതാംകൂറിന്റെ തെക്കൻ ഡിസ്ട്രിക്ടിലുള്ള (ഇന്നത്തെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകൾ) ഐ.പി.സി. സഭകളുടെ ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്നു. മുകളിൽ പറഞ്ഞിട്ടുള്ള ഔട്ട് സ്റ്റേഷൻ പ്രവർത്തനത്തെ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി.
പാസ്റ്റർ കൊച്ചുകുഞ്ഞിൻ്റെ നിര്യാണ ശേഷം ഹെഡ്ക്വാർട്ടേഴ്സിലെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. പിന്നീട് ആ സ്ഥാപനം ഐ.പിസി.ക്ക് അന്യാധീനപ്പെടുകയുണ്ടായി.
ഇന്നത്തെ നിലയിൽ 10 കോടിയോളം വില വരുന്ന ഈ സ്ഥാവരജംഗമ സ്വത്തുക്കളെ നിയമനടപടികൾ സ്വീകരിച്ച് പുനസ്ഥാപിച്ചെടുക്കുവാൻ ആറാമട സഭയെ ചുമതലപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് കൗൺസിലിനോട് ആവശ്യപ്പെടുകയും കൗൺസിൽ ആറാമട സഭയ്ക്ക് അധികാരപത്രം (പവർ ഓഫ് അറ്റോർണി) രജിസ്റ്റർ ചെയ്തു തരികയും ചെയ്തു. തുടർന്ന് ആറാമട സഭ നിയമനടപടികളിലൂടെ അനുകൂല വിധികൾ സമ്പാദിക്കുകയുണ്ടായി. അതനുസരിച്ച് കെട്ടിടം അനധികൃതമായി ഉപയോഗിച്ചുവരുന്ന വ്യക്തി ഒഴിഞ്ഞു പോകണമെന്ന് 17.12.2022 ന് ബഹുമാനപ്പെട്ട കോടതി വിധി പ്രഖ്യാപിച്ചു. ഈ കോടതി വിധി പ്രകാരം കോടതി ഉദ്യോഗസ്ഥർ വന്ന് നമ്മുടെ സ്ഥാപനം തുറന്നു തരുന്നതിന്റെ ദൃക്സാക്ഷി ആകുന്നതിനും അവിടെനിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുമായി നാളെ (20.12.2022) ചൊവ്വാഴ്ച 12 മണിക്ക് തിരുവനന്തപുരം ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് മന്ദിരം സ്ഥിതി ചെയ്യുന്ന നന്ദാവനത്ത് തിരുവനന്തപുരം ജില്ലയിലുള്ള എല്ലാ ശുശ്രൂഷകൻമാരെയും വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി. ആറാമട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു മാത്യു .ഹെബ്രോൻ ഹാൾ കേസ് ലീഗൽ കമ്മിറ്റി കൺവിന ബ്രദർ സി.ആറാമട ജയിംസും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here