Home Daily news ആറാട്ടുപുഴയിൽകാർ പുഴയിൽ മറിഞ്ഞ് മുത്തശ്ശനും മുത്തശ്ശിയും , കൊച്ചു മകനും മരിച്ചു.

ആറാട്ടുപുഴയിൽകാർ പുഴയിൽ മറിഞ്ഞ് മുത്തശ്ശനും മുത്തശ്ശിയും , കൊച്ചു മകനും മരിച്ചു.

0

News .Thomas Jacob Kannur

തൃശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോയ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻസിൽ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് (6) എന്നിവരാണു മരിച്ചത്. കരുവന്നൂർ പുഴയിലേക്കു വീണ കാർ 20 മിനിറ്റിലേറെ പുഴയിൽ കുടുങ്ങി. രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്. ആകെ 4 പേർ കാറിൽ ഉണ്ടായിരുന്നു.
രാജേന്ദ്രബാബുവിന്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈൻ ബോർഡിലിടിച്ച് നിയന്ത്രണംവിട്ട കാർ പുഴയിലേക്കു മറിയുകയായിരുന്നു. കാർ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here