വാർത്താ :- N.S. നെല്ലിക്കുന്നം
കഴിഞ്ഞ നാലു മാസങ്ങൾക്ക് മുൻപ്, ഐ.പി സി തുടലി വാഴപ്പെടു സഭയിലെ സ്റ്റാനത്തൊട്ടി, പഞ്ചായത്തിനെ സ്വാദീനിച്ച് പോലീസി തെറ്റിദ്ധരിപ്പിച്ച് ജെ.സി. വിഉപയോഗിച്ച് സ്റ്റാനത്തൊട്ടി ഇടിച്ച് മാറ്റുകയായിരുന്നു. പ്രതിയും , സെക്യൂരിറ്റി ജീവനക്കാരനും അയൽവാസിയുമായ ഫ്രാൻസിസ്റ്റണ് മറ്റൊരു കേസായ പോക്സോ നിയമപ്രകാരം അറസ്റ്റിലായത് . അന്ന് സഭയ്ക്ക് നീതി നീതി ലഭിച്ചില്ല. ഇന്ന് ദൈവം നീതി നടപ്പിലാക്കി.

ചങ്ങനാശേരി: പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ മദ്ധ്യവയസ്കൻ അറസ്റ്റിൽ. തിരുവനന്തപുരം കീഴാറൂർ കരക്കറത്തല അഞ്ജനഭവൻ വീട്ടിൽ ഫ്രാൻസിസ് (60)നെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകാനായി നിന്ന ആൺകുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, എ.എസ്.ഐ ജീമോൻ മാത്യു, അംബിക, സി.പി.ഓ അതുൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








