Home Daily news *ഐ.പി സി നഞ്ചൻകോട് ബഥേൽ 33 -ാം മത് മുഴുരാത്രി പ്രാർത്ഥന നടന്നു*

*ഐ.പി സി നഞ്ചൻകോട് ബഥേൽ 33 -ാം മത് മുഴുരാത്രി പ്രാർത്ഥന നടന്നു*

0

വർഗ്ഗീസ് റ്റി.എം മൈസൂർ

മൈസൂർ: നഞ്ചൻകോട് ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ന് പകലും രാത്രിയിലുമായ് രാത്രി 9:00 മുതൽ പിറ്റേന്ന് രാവിലെ 5:00 മണി വരെ മുപ്പത്തി മൂന്നാമത് മുഴുരാത്രി പ്രാർത്ഥന നടന്നു . പാസ്റ്റർ റിജോയ് വിൽസന്റ് (കേരളം) ആണ് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചത്. എല്ലാമാസവും രണ്ടാമത്തെ വെള്ളിയാഴ്ച പകലും രാത്രിയും ഈ ഉപവാസ പ്രാർത്ഥന നടക്കുന്നതാണ്. സഭാ വ്യത്യാസം ഇല്ലാതെ എല്ലാവരും പങ്കെടുക്കുന്ന ഈ ഉപവാസ മുഴു രാത്രി പ്രാർത്ഥന എല്ലാമാസവും രണ്ടാമത്തെ വെള്ളിയാഴ്ച പകലും രാത്രിയും ആയി നടക്കുന്നു.ഈ പ്രാർത്ഥനയിൽ പ്രത്യേകമായ വിടുതലിനു വേണ്ടിയുള്ള പ്രാർത്ഥനയും ശുശ്രൂഷകളും നടക്കുന്നു. പ്രസ്തുത മീറ്റിംഗിൽ കടന്നുവന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ളഅവസരവും ഉണ്ട്.
അഡ്രസ് : ബെഥെൽ പ്രയർ ഹൗസ്, ദേവിരാമനാ ഹള്ളി, നഞ്ചൻകോട് , മൈസൂർ -571301. പാസ്റ്റർ സി.റ്റി ജോസഫ് ഇവിടെ ശുശ്രൂഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here