സൈമൺ കാസർഗോഡ്
ഐ.പി സി കാസർഗോഡ് സെൻ്റർ പയ്യന്നൂർ ടൗൺ ചർച്ചിൻ്റെ പ്രവർത്തനോദ്ഘാടനവും, മാസയോഗവും 26-ാം തീയതി രാവിലെ 10 മണി മുതൽ 1 മണി വരെ പ്രിയദർശിനി ഹോസ്പിറ്റലിന് സമീപം നന്ദനം മിനി കോൺഫറൻസ് ഹോളിൽ വച്ച് നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ജെയിംസ് ജോർജ്ജ് പത്തനാപുരം വചന ശുശ്രൂഷ നടത്തും. പാസ്റ്റർ ശ്യാംരാജ് ഇവിടെ ശുശ്രൂഷിക്കുന്നു




