വാർത്ത: -എൻ.എസ് നെല്ലിക്കുന്നം
ഐ.പി.സി. പാറത്തോട് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, 14-ാം മത് ബൈബിൾ കൺവൻഷൻ 2025 ഫെബ്രൂവരി 12 മുതൽ 16 വരെ മുണ്ടക്കയം Y M C A ആഡിറ്റോറിയത്തിൽ ദിവസവും വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ നടക്കും. ഐ.പി സി പാറത്തോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു പി. ഡേവിഡ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ജേക്കബ് ജോർജ്ജ് കെ. വി എബ്രഹാം, എബ്രഹാം ജോർജ്ജ്, തോമസ് അംബു കയത്ത്. ജോസഫ് എബ്രഹാം, അനീഷ് കാവാലം. കെ.എ എബ്രഹാം. സാബു ചാപ്രത്ത്, പ്രകാശ് എബ്രഹാം, ബ്രദർ ബെന്നി പുള്ളോലിക്കൽ, ബ്രദർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ വചന സന്ദേശങ്ങൾ നൽകും
സെൻ്റർ ക്വയറിനോടപ്പം. പാസ്റ്റർ N.C സണ്ണി, ബ്രദർ അനിഷ് പവ്വർ വിഷൻ സിസ്റ്റർ ജി.ജി സാം തുടങ്ങിയവർ പങ്കെടുക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാകും.കൺവൻഷനോടനുബന്ധിച്ച് വാർഷിക മാസയോഗം.പുത്രികാ സംഘടനകളുടെ വാർഷികം. സംയുക്ത സഭായോഗം എന്നിവയും നടക്കും. സെൻ്റർ ഭാരവാഹികൾ നേതൃത്വം നൽകും




