വാർത്താ … N. വിജയകുമാർ തിരുവനന്തപുരം
ഐ.പി.സി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ
ലഹരി വിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലി കാസർഗോഡ് ജില്ലയിൽ ഒക്ടോബർ 4 5 ബുധൻ വ്യാഴം ദിവസങ്ങളിൽ പര്യടനം നടത്തുന്നു. 4-ന് ചേർക്കളത്തു നിന്നും ആരംഭിക്കുന്ന സുവിശേഷ റാലി 5-ന് വൈകിട്ട് ചെറുവത്തൂരിൽ സമാപിക്കും. ഐ.പി.സി തിരുവനന്തപുരം താബോർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.പി. ഫിലിപ്പ് സമാപന സന്ദേശം നൽകും. കാസർഗോഡ് ജില്ലയിലെ കർത്തൃദാസന്മാരുടെ സജീവ പങ്കാളിത്തം ഉണ്ടാകും. ഐ.പി സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നബർ :9447646442
പാസ്റ്റർ എൻ വിജയകുമാർ rചെയർമാനായും, പാസ്റ്റർ സാബു ആര്യ പള്ളി വൈസ് ചെയർമാനായും ബ്രദർ ബിനു വി ജോർജ്ജ് സെക്രട്ടറിയായും, ബ്രദർ ഡേവിഡ് സാം ട്രഷറാർ റായും പ്രവർത്തിക്കുന്നു. ഇവരെ കൂടാതെ പാസ്റ്റർ ദിലു ജോൺ(ഡയറക്ടർ)
പാസ്റ്റർ ഷാജി ബേദസ്ഥ
(കോഡിനേറ്റർ) പാസ്റ്റർപോൾ സുരേന്ദ്രൻ( മെബർ)
പാസ്റ്റർ കുഞ്ഞുമോൻ (മെബർ) എന്നിവരും പ്രവർത്തിക്കുന്നു.



