വാർത്ത :- കെ.റ്റി. ജോസഫ് പാലക്കാട്
ഐപിസി പാലക്കാട് നോർത്ത് സെൻറിന്റെ ഡിസംബർ മാസത്തെ മാസയോഗം കരിബ ഐപിസി ശാലേം ദൈവ സഭയിൽ വച്ച് ശനിയാഴ്ച (09/12/23)
രാവിലെ പത്ത് മണിക്ക് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ നടന്നു.പാസ്റ്റർ കെ വി സാമിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥിച്ചാരംഭിച്ചു .തുടർന്ന് പാസ്റ്റർ ഫിന്നി മാത്യുവും പാസ്റ്റർ സിജോയും ചേർന്ന് മനോഹരമായ ഗാനങ്ങൾ പാടി ആരാധനയ്ക്ക് നേതൃത്വം നൽകി ദൈവ ജനം ആത്മാവിന്റെ നിറവിൽ ദൈവത്തെ ആരാധിച്ചു തുടർന്ന് പാസ്റ്റർ സുബ്രഹ്മണ്യൻ തുടർന്നുള്ള ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു സഭാ ശുശ്രൂഷകൻ പാസ്റ്റർ എം എസ്സ് ജോസഫ് 67ാം സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു തുടർന്ന് പാസ്റ്റർ കെ സിജു പ്രാർത്ഥകൾ ലീഡ് ചെയ്തു തുടർന്ന് നടന്ന വചന ശുശ്രൂഷയിൽ പാസ്റ്റർ വി പി ഷിജു ദൈവ വചന സംസാരിച്ചു പാസ്റ്റർ നെബു മാക്സൻ സ്റ്റേറ്റ് കൺവെൻഷനിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു നന്ദി പറഞ്ഞു തുടർന്ന് നടന്ന സമാപന സന്ദേശം സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി 2 ശമുവേൽ 10:12 അടിസ്ഥാനമാക്കി
എപ്പോഴും ദൈവ ജനം ഒരുക്കം ഉള്ളവരായിരിക്കണം ജീവിതത്തിൽ വിജയം ഉണ്ടാകണമെങ്കിൽ പുരുഷത്വം കാണിക്കണമെന്ന് പ്രബോധിപ്പിച്ചു തുടർന്ന് Bro ജോർജ് കുട്ടി കടന്ന് വന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു പാസ്റ്റർ കെ ടി ജോസഫ് പ്രാർത്ഥിച്ചു സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ആശീർവാദവും പറഞ്ഞു.
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്






