എൻ.എസ് നെല്ലിക്കുന്നം
*ഐ.പി സി പേരൂർക്കട സെൻ്റർ; സോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഇന്ന് ( 2-12-24) രാവിലെ 10 മണി മുതൽ 1 മണി വരെ ചെറിയതുറ ഐ.പി സി ബഥേൽ സഭയിൽ വച്ച് നടക്കുന്നു. ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം നിർവഹിക്കും. ഐ പി സി സ്റ്റേറ്റ് മുൻ സോദരി സമാജം സെക്രട്ടറി സിസ്റ്റർ ലില്ലി റെജി വചന സന്ദേശം നൽകും. ഐ.പി സി പേരൂർക്കട സെൻ്റർ സോദരി സമാജം പ്രസിഡൻ്റ് സിസ്റ്റർ റെയ്ച്ചൽ തോമസ്, സെക്രട്ടറി സിസ്റ്റർ ഗീതാ സണ്ണി, ട്രഷറാർ സിസ്റ്റർ അശ്വതി മാത്യു എന്നിവർ നേതൃത്വം നൽകും.






