Home Uncategorized കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖ പ്രസവം

കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖ പ്രസവം

0

തോമസ് ജേക്കബ് കണ്ണൂർ ജി.എം ന്യൂസ് റിപ്പോർട്ടർ

നെടുമ്പാശ്ശേരി : എയർ ഇന്ത്യയുടെ ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖ പ്രസവം. യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കുവാൻ വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണികൂർ വൈകിയാണ് കൊച്ചിയിലെത്തിയത്. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആൺകുഞ്ഞും പ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണ്..

ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ എന്ന വിമാനത്തിലാണ് സംഭവം. ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണ് പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്ല സമയത്തിനുള്ളിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നു വിമാനത്തിനകത്തുള്ള രണ്ട് ഡോക്ടറന്മാർ കണ്ടെത്തി കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താല്കാലിക പ്രസവ മുറിയായി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻ കിറ്റ് എന്നിവയായിരുന്നു അടിയന്തിര ഘട്ടത്തിൽ ആശ്രയമായത്. 7 മാസം ഗർഭകാലമായപ്പോഴായിരുന്നു പ്രസവം, കുട്ടിക്ക് ആരോഗ്യപ്രശ്നം ഇല്ലായിരുന്നെങ്കിലും 3 മണികൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണ് ന്ന് ഡോക്ടറന്മാർ നിർദ്ദേശിച്ചു വിമാനമപ്പോൾ കരിങ്കടലിന് കുറുകെ വിമാന പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. വിമാനം നിയന്ത്രിച്ചിരുന്നത് ഷോമാ സൂർ, ആർ നാരംഗം എന്നീ പൈലറ്റു ന്മാരും സെയ്ഫ് ടിൻവാലാ എന്ന ഓഫീസറും ചേർന്നായിരുന്നു. ഇവർ എയർ ഇന്ത്യയുടെ ഹെഡ് ഓഫീസും മായി ബന്ധപ്പെട്ട് വിമാനം ഏറ്റവും മടുത്ത പ്രാങ്ക്ഫർട്ട് വിമാന താവളത്തിലേക്ക് തിരിച്ചു വിടാൻ അനുമതി തേടി.

രാത്രി 11 മണിക്ക് വിമാനം പ്രാങ്ക്ഫർട്ടിൽ ഇറങ്ങി. എയർ ട്രാഫിക് കൺട്രോൾ /ടവറുമായി ബന്ധപ്പെട്ട് വിമാന താവളത്തിൽ അടിയന്തിര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ റിമോട്ട് ബേയിലേക്ക് മാറ്റി. യുവതിയേയും കുഞ്ഞിനേയും ആ ബുലസിൽ ആശുപത്രിയിലെത്തിച്ചു. പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ നിന്നും പുറപ്പെട്ട വിമാനം രാവിലെ 9 -45 ന് കൊച്ചിയിലെത്തി. പുലർച്ചെ 3-45 നാണ് കൊച്ചിയിലേത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here