പാസ്റ്റർ ഷൈജു വെള്ളനാട്
2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള മൂന്നാമത് അനുഗ്രഹ പ്രാർത്ഥനയും ക്യാമ്പ് കമ്മറ്റിയും ഐ പി സി വെമ്പായം സെൻ്ററിലെ നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെൻ്ററിൽ ചർച്ച് വച്ച് 2024 ഡിസംബർ 01 ഞായർ വൈകുന്നേരം 05. മണിക്ക് ക്യാമ്പ് പ്രയർ കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാടിന്റെ നേതൃത്വത്തിൽപാസ്റ്റർ മാമച്ചൻ യോഗം പ്രാർത്ഥിച്ച് ആരംഭിക്കുകയും ക്യാമ്പിലെ മ്യൂസിക് ടീം ഗാനശുശ്രൂഷ നിർവഹിച്ചു . ക്യാമ്പ് പ്രയർ ജോയിൻ കൺവീനർ പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും തുടർന്ന് സംസ്ഥാന പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷിബിൻ ശാമുവേലിൻ്റെ അധ്യക്ഷതയിൽ ക്യാമ്പ് കമ്മിറ്റി യോഗം നടന്നു . യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ,പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ,വൈസ് പ്രസിഡന്റ് പാസ്റ്റർ മോൻസി P മാമൻ തുടങ്ങിയവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി ബ്രദർ സന്ദീപ് വിളമ്പുകണ്ടം , ബ്രദർ ലിജോ മാത്യു ,ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ Br. പീറ്റർ മാത്യു കല്ലൂർ, Br ബിനു വി ജോർജ്, Br ഡേവിഡ് സാം , GM മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പി വൈ പി എ തിരുവനന്തപുരം മേഖലാ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ അടുത്ത അനുഗ്രഹ പ്രാർത്ഥന ഐപിസി പേരൂർക്കട സെൻ്ററിൽ പരുത്തിപ്പാറ സഭയിൽ വെച്ച് 08/12/ 2024 ന് നടക്കും.
























