വാർത്ത: NS. Nellikunnam
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയ്ക്ക് പോത്തൻക്കോട് കേന്ദ്രമാക്കിയുള്ള ഒരു ഏര്യ കൂടി നിലവിൽ വന്നേക്കുമെന്ന് അറിയുന്നു. ഐ.പി.സി ഭരണഘടനയിൽ ഇല്ലാത്ത ഒന്നാണ് ഏര്യാ . എന്നാൽ പ്രവർത്തനാനുമതി നൽകുകയാണ് കീഴ് വഴക്കം. പോത്തൻകോട് ഏര്യാ നിലവിൽ വരുന്നതിൽ വൻ പ്രതിക്ഷേധ ശബ്ദങ്ങളും , തടസ്സ സാദ്ധ്യതകളും അലയടിക്കുന്നതായും അറിയുന്നു. ഐ.പി.സി. ആറ്റിങ്ങൽ സെന്റർ, ചിറയിൻകീഴ് സെന്റർ, തിരുവനന്തപുരം സൗത്ത് സെന്റർ തുടങ്ങിയ സെന്ററുകളിൽ ഉൾപ്പെട്ട നിരവധി ലോക്കൽ സഭ പ്രവർത്തനങ്ങൾ പോത്തൻകോട് ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്നതിനാലാണ് പ്രതിക്ഷേധങ്ങൾ ഉയരുന്നത്. പോത്തൻകോട് ഏര്യാ യ്ക്ക് ഐ പി.സി സ്റ്റേറ്റ് കൗൺസിൽ അനുമതി നൽകിയാൽ തിരുവനന്തപുരം മേഖലയിലെ പല സെന്ററുകൾക്കും ഒരു ഭീക്ഷണിയാകുമെന്നും പരക്കെ പറയുന്നു. സെന്റർ റുകളൊ, ഏര്യകളൊ ഇല്ലാത്ത മറ്റ് സ്ഥലങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഉണ്ടെന്നും പ്രതിക്ഷേധമുയർത്തുന്നവർ ചൂണ്ടികാണിക്കുന്നു.




