Home Daily news ഐ.പി.സി. ബാലരാമപുരം ഏര്യാ ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ

ഐ.പി.സി. ബാലരാമപുരം ഏര്യാ ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ

0

വാർത്ത:- NS നെല്ലിക്കുന്നം

ഐ.പി.സി ബാലരാമപുരം ഏര്യാ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഐക്യ സന്ദേശ റാലി നാളെ നടക്കും. രാവിലെ 9 മണിക്ക് ചരിത്ര പ്രസിദ്ധമായ കള്ളിക്കാട് എന്ന സ്ഥലത്തു നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര വൈകിട്ട് 6 മണിക്ക് വെള്ളറടയിൽ സമാപനം കുറിക്കും. സഭാ – സെന്റർ വ്യത്യാസം ഇല്ലാതെ ദൈവദാസന്മാർ പങ്കെടുക്കും. ഐ.പി.സി ബാലരാമപുരം ഏര്യാ വൈസ് പ്രസിഡന്റ് ന്മാർ പാസ്റ്റർ സുഗതൻ കോരാണി, പാസ്റ്റർ സാം ജോൺ , സെക്രട്ടറി പാസ്റ്റർ എ ഗോപി , ഐ.പി.സി. ഈസ്റ്റു സെന്റർ സെക്രട്ടറി പാസ്റ്റർ സാംകുട്ടി ഡാനിയേൽ , വെള്ളറട സെൻറർ വൈസ് പ്രസിഡന്റ് പാസ്റ്റർ സി ജയരാജ്, വെള്ളറട നോർത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സ്റ്റാൻലി ജോൺ , സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ലൂക്കോസ് തോമസ്, ഐ.പി.സി വെമ്പായം. സെന്റർ വൈസ് പ്രസിഡന്റ് MJ ഷാജി, ആറാമട സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ടും ജി.എം മീഡിയ എഡിറ്ററും മായ TR രജുകുമാർ തുടങ്ങിയവർ കോഡിനേറ്ററന്മാരായി പ്രവർത്തിക്കുന്നു. ബാലരാമപുരം ഏര്യാ പ്രസിഡൻറ് പാസറ്റ ശോഭന ദാസ് നേതൃത്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ദേവദാസ് 94 95 49 33 05

LEAVE A REPLY

Please enter your comment!
Please enter your name here