Home Daily news ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസം. 3 മുതൽ

ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസം. 3 മുതൽ

0

ന്യൂസ്:- കെ.ററി ജോസഫ് പാലക്കാട്

: ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസംബർ 3 4, 5 തീയ്യതികളിൽ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി. ജോയി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ ഷിബു തോമസ് (യൂ എസ്. എ ), തോമസ് ചെറിയാൻ (യൂ എസ്. എ ), ടി. ഡി. ബാബു (കേരള ), തോമസ് ഫിലിപ്പ് (കേരള ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

ഡിസംബർ 5 ഞായറാഴ്ച രാവിലെ 10 മുതൽ മഹാരാഷ്ട്ര സ്റ്റേറ്റിലുള്ള സഭകൾ ഏകോപിച്ചുള്ള ആരാധന നടക്കും. പാസ്റ്റർ കെ. എ. മാത്യു, പാസ്റ്റർ കെ.എം വർഗീസ്, ബ്രദർ എം. സി. വർഗീസ്‌, ബ്രദർ വർഗീസ് എബ്രഹാം എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here