വാർത്ത: എന്നെസ് നെല്ലിക്കുന്നം
🏵️ നൂതന സങ്കേതികമായ മുന്നേറ്റങ്ങളുടെ കാലഘട്ടമാണിത്. നന്മയും തിന്മയും കൊണ്ടുവരുന്ന സാമൂഹ്യ മാധ്യമങ്ങൾ അനവധിയാണ്. ഐ.പി.സി ജനറൽ കൗൺസിലും ഭാരവാഹികളും ആധുനിക ആശയ വിനിമയ മാർഗ്ഗങ്ങളുടെ ഉപയോഗത്തെ പിൻ താങ്ങുന്നുവെന്നും . എന്നാൽ അപകടകരമായ വശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നും ഐ.പി.സി. അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, വ്യക്തമാക്കി. ഐ.പി.സി.യുടെ പേരും , എബ്ളവും അനുവാദം കൂടാതെ ഉപയോഗിച്ച് വിവിധതരം ഗ്രൂപ്പുകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതായും , അപ്രകാരമുള്ള അക്കൗണ്ടുകൾ ഐ.പി സി യുടെ . ഔദ്യോഗിക ഗ്രൂപ്പുകളാണ്ന്ന്കരുതി അപ്രകാരമുള്ള ഗ്രൂപ്പുകളിൽ പങ്ക് വയ്ക്കപ്പെടുന്ന വാർത്തകളും നിലപാടുകളും സഭയുടെ ഔദ്യോഗി ക നിലപാടുകളാണെന്ന് വിശ്വാസ സമൂഹം തെറ്റിദ്ധരിക്കെപ്പെടുന്നു യെന്നും പാസ്റ്റർ കൂട്ടി ചേർത്തു. തെറ്റായ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വർ കുബുദ്ധികളാണെന്നും, ഇക്കൂട്ടർ ദുരു ഉദ്യേശത്തോടെ മഹാ ഹാനിക്ക് ഇടയാകുന്ന അപവാദ പ്രചരണത്തിനും അടിസ്ഥാനരഹിതമായ പ്രചരണത്തിനും , നേതൃത്വത്തിനെതിരെ കൃത്യതയില്ലാത്തതും , വ്യക്തിഹത്യയും, തെറ്റായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും, പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളായി പ്രവർത്തിക്കുകയാണ് ന്നും ഐ.പി.സി ജനറൽഎക്സിക്യൂട്ടീ വ്സിനുo ജനറൽ കൗൺസിലിനും വേണ്ടിപുറത്തിറക്കിയ കുറിപ്പിൽ പാസ്റ്റർ സാം ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ സത്യത്തെ നശിപ്പികുന്നതും , തേജോവധം ചെയ്യുന്നതും , അനുവദനീയമായ അതിരുകൾക്കപ്പുറം സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രവർത്തികളെ അച്ചടക്ക നടപടി ക്കും, നിയമ നടപടികൾക്കുംവിധേയപ്പെടേണ്ടിവരുമെന്നും എല്ലാ പാസ്റ്റേഴ്സിനും വിശ്വാസികൾക്കും മുന്നറിയിപ്പ് നൽകി. ഐ.പി സി യുടെ പേരും ചിഹ്നവും ഉപയോഗിച്ചു കൊണ്ടുള്ള ഐ പി.സി. അംഗീകരിച്ചിട്ടില്ലാത്ത 25-ൽ പരം വാട്ട് സാപ്പു ഗ്രൂപ്പുകൾ നിലവിൽ ഉണ്ട് . നിയമ നടപടികൾ ഉണ്ടാകുമെന്ന് അറിയുന്നു. .



