News :-NS. നെല്ലിക്കുന്നം
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ യു എ ഇ റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. ഐ.പി.സി അന്തർ ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ജോസഫ് വീണ്ടും യു എ ഇ റിജിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു എ ഇ റീജിയനിൽ ശക്തമായ നേതൃത്വം നൽകി വരുന്ന പാസ്റ്റർ വിൽസൺ ജോസഫ് ഇത് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. നിലവിൽ ഐ.പി.സി പത്തനംതിട്ട സെന്റർ മിനിസ്റ്ററും, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റും മാണ്. . പാസ്റ്റർ പി.എം. . ശാമുവേൽ (ഐ.പി.സി സീയോൻ മുസ്സഫ ) വൈസ് പ്രസിഡന്റും,പാസ്റ്റർ ഷൈനോജ് നൈനാൻ (ഐ.പി.സി എലീം ഷാർജ) സെക്രട്ടറി, പാസ്റ്റർ സൈമൻ ചാക്കോ (ഐ.പി.സി ഗോസ്പൽ സെന്റർ ഷാർജ) ജോയിന്റ് സെക്രട്ടറി, ബ്രദർ ജീൻസ് ജോയി (ഐ.പി.സി. അജുമൻ) ജോയിന്റ് സെക്രട്ടറി, ബ്രദർ മാത്യൂ ജോൺ (ഐ.പി.സി എബനേസർ ദുബൈയ്) ട്രഷറാർ ,ബ്രദർ ഷാജി വർഗീസ് (ഐ.പി.സി ബേർശേബ ദുബൈയ് ) ജോയിന്റ് ട്രഷറാർ , പാസ്റ്റർ രാജൻ എബ്രഹാം (ഐ.പി സി ഇമ്മാനുവേൽ ദുബൈയ്) ജനറൽ കൗൺസിൽ പ്രതിനിധി, ബ്രദർ സ്റ്റാൻലി ജോൺ (ഐ.പി.സി ഷാർജ) ജനറൽ കൗൺസിൽ പ്രതിനിധി, എന്നിവരേയും, ഓഡിറ്റേഴ്സായി ബ്രദർ ചാർലി തങ്കച്ചൻ (ഐ.പി.സി ഹെബ്രോൻ അലൈൻ), ബ്രദർ വിനോദ് എബ്രഹാം (ഐ.പി.സി ഇമ്മാനുവേൽ ദുബൈയ് ) എന്നിവരേയും പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.





