N S നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റ് 2022 – 25 ഭരണ സമിതിയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് കോട്ടയം സോഫിയ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാലവാസ്ഥ പ്രതികൂലമായിരുന്നുയെങ്കിലും കനത്ത പോളിംങ് നടന്നു. ആകെ 796 വോട്ടുകൾ ഉള്ളതിൽ 704 പേർ വോട്ട് രേഖപ്പെടുത്തി. 88.4 ശതമാനം മാണ് പോളിംഗ് .പലർക്കും പിടിച്ചിട്ടുണ്ട് പാസ്റ്ററന്മാരായ സാം ദാനിയേൽ, പി.എ മാത്യൂ , രാജു ആനിക്കാട്, സുനിൽ വേട്ടമല … എന്നീ എക്സിക്യൂട്ടിവ്സ് സ്ഥാനാർത്ഥികളുടെ തട്ടകമാണ് കോട്ടയം ജില്ല. ആർക്കു മാർക്കും മുൻതൂക്കമെന്ന് എടുത്തു പറയാൻ കഴിയില്ല. ഒന്നും രണ്ടും പാനലുകൾളുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. നാളെ കൊല്ലം ജില്ലയുടെ വേട്ടെടുപ്പ് കൊട്ടാരക്കര ബേർ ശേബ ചർച്ച് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്.





