Home Daily news കണ്ണൂരിൽ കാർ കിണറ്റിൽ വീണു; അച്ചനും മകനും മരിച്ചു

കണ്ണൂരിൽ കാർ കിണറ്റിൽ വീണു; അച്ചനും മകനും മരിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകൻ വിൻസ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി വിൻസായിരുന്നു കാർ ഓടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കിണറ്റിന്റെ ആൾമറ തകർത്ത് കാർ കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് നിഗമനം.
വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കയറും ഏണിയും ഉപയോഗിച്ച് കാർ ഉയർത്തി ഇരുവരേയും കാറിൽ നിന്ന് പുറത്തെത്തിച്ചുവെങ്കിലും മാത്തുക്കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ വിൻസിനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു.
മാനന്തവാടി സഹായമെത്രാനായി ചൊവ്വാഴ്ച അഭിഷിക്തനായ മാർ. അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here