Home Daily news കുന്നൂർ ഹെലികോപ്റ്റർ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

കുന്നൂർ ഹെലികോപ്റ്റർ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

ന്യൂഡൽഹി കൂനൂർ ഹെലികോപ്റ്റർ
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം മരിച്ചിരുന്നു.
14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here