ജി.എം തിരുവനന്തപുരം ബ്യൂറോ
ഐ.പി.സി യ്ക്ക് തിരുവനന്തപുരം ജില്ലയിൽ ഏര്യകളുടെ എണ്ണം വർദ്ധിക്കുന്നു. പ്രവർത്തന രഹിതമായി കിടന്ന വിഴിഞ്ഞം ഏര്യാ യുടെ പുനർ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് (30/4/23/) നടന്നത്. ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് വിഴിഞ്ഞം. പാസ്റ്റർ എം.ജെ ഷാജി ബദേസ്ഥയാണ് വിഴിഞ്ഞം ഏര്യയുടെ കൺവിനർ .


കോവളം മുട്ടയ്ക്കാട് സി.എസ് ഐ പാരീഷ് ഹാളിൽ ഇന്ന് (30/4/23) വൈകിട്ട് 5.30 ന് ആരംഭിച്ച ഉത്ഘാടന സമ്മേളനം ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് മുഖ്യ സന്ദേശവും , വിഴിഞ്ഞം ഏര്യയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനവും നിർവഹിച്ചു.


കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാബു ആര്യ പള്ളിൽ, പാസ്റ്റർ എൻ വിജയകുമാർ . ബ്രദർ ബിനു വി ജോർജ്ജ്, ബ്രദർ ജയ്സൺ സോളമൻ മുൻ കൗൺസിൽ മെബർ ബ്രദർഎൽ.കെ. റോയി, ,ഏര്യാ കൺവിനേഴ്സ്, പാസ്റ്റർ LK ശോഭനൻ , പാസ്റ്റർ റ്റി. ശോഭനദാസ് , പാസ്റ്റർ ജേക്കബ് കുര്യൻ. പി.വൈ പി.എ മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ , ജി.എം മിഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ , പാസ്റ്റർ കെ.പി ഫ്രാൻസിസ്, പാസ്റ്റർ എഡ്വിൻ സുന്ദർ, പാസ്റ്റർ നെൽസൻ , പാസ്റ്റർ ബിജു, പാസ്റ്റർ സാം കരുവാറ്റ ന്യൂ ഡൽഹി, പാസ്റ്റർ DK ജോസ് , എന്നിവർ ആശംസകൾ അറിയിച്ചു.പി വൈ പി.എ. സണ്ടേസ്കൂൾ ലീഡേഴ്സ്, . ഐപിസി യിലേയും .വിവിധ സഭാ വിഭാഗങ്ങളിൽ നിന്നും ദൈവദാസന്മാർ അനേക വിശ്വാസികൾ പങ്കെടുത്തു..




