വാർത്താ …: എൻ.എസ്. നെല്ലിക്കുന്നം
ഐ പി സി ശ്രീലങ്കൻ റീജിയൻ കൺവെൻഷന് അനുഗ്രഹ സമാപ്തി. ഒക്ടോ. 3 ന് ആരംഭിച്ച കൺവെൻഷൻ 5 ന് സമാപനം കുറിച്ചു. അനേക രോഗികൾ സൗഖ്യമായി, അനേകർ യേശുവിനെ സ്വീ കരിച്ചു. ഈ വർഷന്റെ കൺവെൻഷൻ ഒരു പുതിയ അനുഭവമായിരുന്നുയെന്നും, ദൈവം അത്ഭുതങ്ങൾ ചെയ്തു യെന്നും റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൺ ഒരഭിമുഖത്തിൽ ജി.എമ്മിനോട് പറഞ്ഞു.

ഐ പി സി ശ്രീലങ്കൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൺ, ബെറ്റിക്കുളയിൽ ഒക്ടോ 3 ന് സമാരംഭിച്ച കൺവെൻഷൻ ഉത്ഘാടനം നിർവഹിച്ചു. കൺവെൻഷനിൽ , റീജിയൻ സ്പോൺസർ മിനിസ്റ്ററായ പാസ്റ്റർ തോമസ് ജോർജ് ദൈവവചനം ശുശ്രൂഷിക്കകയും അനേകർക്കുവേണ്ടി പ്രാർത്ഥിക്കൂകയും ചെയ്തു.. തുടർ ദിവസങ്ങളിൽ പാസ്റ്റർമാരായ കെ. പി തോമസൺ. പാസ്റ്റർ സ്പർജൻ വിക്റ്റർ എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകി. പാസ്റ്റർ അരുൾ രാജ് പാസ്റ്റർ യെശയ്യ പാസ്റ്റർ ഭാഗ്യരാജ് എന്നിവർ ഈ മീറ്റിംഗ്കൾക്ക് ക്രമികരണങ്ങൾ ചെയ്തു.. 4 ന് രാവിലെ 9 മുതൽ – 12 വരെ നടന്ന പാസ്റ്ററ്റേഴ്സ് മീറ്റിംഗിൽ പാസ്റ്റർ തോമസ് ജോർജ് (USA ), പാസ്റ്റൻ കെ. പി തോമസ് (മുംബൈ ) എന്നിവർ ക്ലാസ്സുകൾ എടുത്തു .


. ദൈവം നമുക്ക് ചെയ്ത ഉപകാരം മറന്നു പോകരുതെന്നും. ദൈവത്തിന്റെ രാജ്യത്തിൽ നാം ആയിരിക്കേണ്ടുവരാണെന്നും പാസ്റ്റർ തോമസ് ജോർജ്ജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ദൈവം അനുവദിച്ചാൽ, കർത്താവിന്റെ വരവ് താമസിച്ചാൽ, ഏഴാമത് റിജിയൻ കൺവൻഷനിൽ ലോക പ്രശസ്തരായ ദൈവദാസന്മാർ, പ്രസംഗിക്കും. കൂടാതെ എല്ലാ ദിവസവും ജീവന്റെ അനുഭവ സാക്ഷ്യംങ്ങൾളും , പ്രശസ്തരായ വിവിധ ഭാഷ ഗായക സംഘങ്ങും ഉണ്ടാകും. ദൈവത്തിന് സകലവിധമായ മഹത്വവും അർപ്പിച്ചു കൊണ്ടും, സഹകരിച്ച സഹായിച്ച ഏവർക്കും പാസ്റ്റർ വൈ ജോൺസൻ നന്ദിയും പറഞ്ഞു.




