വാർത്ത :- NS. കൊട്ടാരക്കര
ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽസാമൂഹിക വിപത്തിന് എതിരെയുള്ള ദൈവ ശബ്ദവുമായി പന്ത്രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കാട്ടാക്കട ചൂണ്ടുപലക ജംഗ്ഷൻ മുതൽ മൈലാട്ടുംമൂഴി വരെയുള്ള സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തുന്നു. മേഖല പ്രസിഡന്റ് സിസ്റ്റർ മേഴ്സി ദാനിയേൽ , മേഖല സെക്രട്ടറി സിസ്റ്റർ സൂസൺ ജോൺ തുടങ്ങിയവർ സുവിശേഷ സന്ദേശ യാത്രയ്ക്ക് നേതൃത്വം വഹിക്കും. സഹോദരിന്മാരുടെ ഈ പ്രവർത്തനത്തിന് മേഖലയിൽ ഉള്ള എല്ലാ സഹോരിന്മാരുടെയും പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.






