എൻ.എസ് നെല്ലിക്കുന്നം
*ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ആലപ്പുഴ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന പാസ്റ്റർ എബ്രഹാം ജോർജ്ജ്, രാജിവയ്ച്ച് പുറത്ത് പോകണമെന്നും, അതെല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ അയോഗ്യത കല്പിച്ച് പുറത്താക്കണമെന്നും മുള്ള ആവശ്യം സോഷ്യൽ മീഡിയാകളിൽ കൂടി ബഹുഭൂരിപക്ഷം വിശ്വാസികൾ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഐ.പി സി തുടങ്ങി മറ്റ് ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള മെസേജുകൾ വൈറലാകുന്നത്. സ്റ്റേറ്റ് ഐ പി സി വോട്ടറന്മാരുടെ വോട്ട് വാങ്ങി വിജയിച്ച വൈസ് പ്രസിഡൻ്റ് ജനറൽ ഭാരവാഹികളുടെ ചാവേറായും, ചാരപ്പണിക്കാരനായും പ്രവർത്തിക്കുന്നുയെന്നാണ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റിനെതിരെയുള്ള ആരോപണം. താൻ കൂടി ഉൾപ്പെട്ട സമിതിയുടെ തീരുമാനങ്ങൾ പലതും താൻ അട്ടിമറിക്കുന്നതായും വിശ്വാസികൾ പറയുന്നു. കൂടാതെ .ഇനിയൊരു തെരെഞ്ഞെടുപ്പ് തനിക്കില്ലെന്നും, തൻ്റെ ഊഴം ഇതോടെ അവസാനിച്ചെന്നും അറിവുള്ളതിനാൽ എങ്ങനെയും, എന്തു വില കൊടുത്തും ഐ.പി.സി സ്റ്റേറ്റ് ഭരണത്തെ അട്ടിമറിച്ച് കേന്ദ്ര നേതൃത്വത്തിൻ്റെ കാൽചുവട്ടിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് വൈസ് പ്രസിഡൻ്റിന് ഉള്ള നെന്നും. അഭിപ്രായം ഉയരുന്നു.കേരള സ്റ്റേറ്റിൻ്റെ ഉന്നമനത്തിനായി നിലകൊള്ളേണ്ടതിന് പകരം സ്റ്റേറ്റ് ഭരണ സംവിധാനത്തെ അപ്പാടെ അട്ടിമറിക്കുവാൻ ജനറലിൻ്റെ വക്താവായി. സഹപ്രവർത്തകരെ വഞ്ചിക്കുന്ന ഒരു വൈസ് പ്രസിഡൻ്റ് സംസ്ഥാനത്തിനു് അപമാനകരമായതു കൊണ്ടു അയോഗ്യത കല്ലിച്ച് പുറത്താക്കണമെന്നാന്ന് പ്രധാന ആവശ്യമായി സോഷ്യൽ മീഡിയാകളാൽ ഉയരുന്നത്.





