വാർത്ത: NS നെല്ലിക്കുന്നം
കൊട്ടാരക്കര : ഐപിസി പുലമൺ ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ ( മണ്ണൂർ സെന്റർ ) നടത്തുന്ന 2025 വെക്കേഷൻ ബൈബിൾ ക്ലാസ്സ് (വി ബിഎസ്) ഏപ്രിൽ മാസം ഏഴാം തീയതി തിങ്കളാഴ്ച മുതൽ പതിനൊന്നാം തീയതി വെള്ളിയാഴ്ച വരെ ഐപിസി ഹെബ്രോൺ സഭാംങ്കണത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രഥമ ദിവസം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഹെബ്രോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ വി ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, ഐപിസി മണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ സേവിയർ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ചുദിവസം നടക്കുന്ന വൈവിധ്യമാർന്ന വിവിധ പ്രോഗ്രാമുകളിൽ നൂറിൽ പരം കൂട്ടുകാർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിക്കുന്നു.


2024 ലെ VBS ദൃശ്യം
ഇന്ത്യ പെന്തക്കോസ് ദൈവസഭ ക്രമീകരിച്ചിരിക്കുന്ന പവർ വിബിഎസ് ആയിരിക്കും ഇപ്രാവശ്യത്തെ ആതിഥേയർ. വിവിധതരം പ്രോഗ്രാമുകൾ, സർപ്രൈസ് ഗിഫ്റ്റുകൾ എന്നിവ ഈ വർഷത്തെ ഹെബ്രോൺ വി ബിഎസ് ആകർഷകമാക്കും. പതിനൊന്നാം തീയതി വെള്ളിയാഴ്ച നടക്കുന്ന സമാപന യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറിയും,/ കൊട്ടാരക്കര മേഖല സെക്രട്ടറിയും ആയിരിക്കുന്ന ബ്രദർ ജെയിംസ് ജോർജ്, വേങ്ങൂർ സമാപന സന്ദേശം നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് വളരെ അനുഗ്രഹപ്രദമായും അവരുടെ കാരക്റ്റർ ക്രീയേഷൻ ലക്ഷ്യമാക്കിയും നടത്തപ്പെടുന്ന വി ബിഎസിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ ഉത്സാഹിക്കണമെന്ന് സംഘാടകർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ കെ വി ജോൺ. ഫോൺ… 8547545544
( സഭാ ശുശ്രൂഷകൻ )
ബ്രദർ റോയി അലക്സ്.. ഫോൺ.. 9746902975
(സഭാ സെക്രട്ടറി )




