Home Daily news ഐ.പി.സി. തിരുവനന്തപുരം ജില്ലയിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് , ഐ.പി സി. താബോർ സഭാംഗം...

ഐ.പി.സി. തിരുവനന്തപുരം ജില്ലയിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് , ഐ.പി സി. താബോർ സഭാംഗം ബ്രദർ ബിനു വി ജോർജ്ജ് ജനവിധി തേടുന്നു

0

N.S. നെല്ലിക്കുന്നം

ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്തു മൂവ്മെന്റായ ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ കേരള ഘടകത്തിന്റെ ഭരണ സമിതി തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ഈ വരുന്ന ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വച്ച് മണ്ഡലാടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും, പാസ്റ്റർ കെ.സി.തോമസും പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേതൃത്വം വഹിക്കുന്ന ടീമിൽ ബ്രദർ ബിനു. വി.ജോർജ്ജ് കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഐ.പി.സി യ്ക്ക് അഭിമാനമായി നില്ക്കുന്ന തിരുവനന്തപുരം P.M.G. എന്ന ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഐ.പി സി താബോർ സഭാംഗമാണ് ബിനു വി ജോർജ്ജ് സാർ . എക്കാലത്തും സാബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തിരുവനന്തപുരം മേഖലയിലെ കർത്തൃദാസന്മാരുടെ കഷ്ടതകളിൽ ഒരത്താണിയായി , ജീവകാരുണ്യ പ്രവർത്തനത്തിനും , സുവിശേഷ പ്രവർത്തനത്തിനും
എന്നും എപ്പോഴും കൈത്താങ്ങായി നിലകൊള്ളുന്ന ഐ.പി സി താബോർ സഭയുടെ സെക്രട്ടറി കൂടിയാണ് ബിനു സാർ . കോവിഡ് എന്ന മഹാമാരിയുടെ മൂർദ്ധാന്യാവസ്ഥയിൽ മേഖലയിൽ ഉള്ള 300-ൽ പരം ദൈവദാസന്മാർക്ക് അവരവരുടെ സ്വന്തം ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക സഹായം നൽകിയതിൽ മുൻ നിരയിൽ നിന്നും നേതൃത്വം വഹിച്ചു. തിരുവനന്തപുരത്തിന്റെ സിരാ കേന്ദ്രമായ കുമാരപുരത്ത് മെഡിക്കൽ കോളജിലും, ആർ, സി, സി യിലും ചികി ഝക്ക് വരുന്ന നിർദ്ധനരായ രോഗികൾക്കും , കൂട്ടിരിപ്പു ക്കാർക്കും ആശ്വാസമായി സ്ഥിതി ചെയ്യുന്ന താബോർ ആശ്വാസ ഭവന്റെ ശില്പികളിൽ ഒരാളും , നിലവിൽ സെക്രട്ടറിയുംമാണ് നമ്മുടെപ്രിയപ്പെട്ട ബിനു സാർ . വിവാഹ സഹായങ്ങളും , വൈദ്യ സഹായങ്ങളും , വിദ്യാഭ്യാസ സഹായ ങ്ങളും നൽകിയതിന്റെ നേതൃത്യ നിരയിൽ പങ്കു വഹിച്ച ബിനു.വി.ജോർജ് തിരുവനന്തപുരം മേഖലയിൽ ഒരഭിമാനവും, ആദരണീയനും മായ ബിനു സാർ സ്റ്റേറ്റ് കൗൺസിൽ അംഗമായി തിരുവനന്തപുരം മേഖലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടേണ്ടത് അനി വാര്യമാണ്. തെരെഞ്ഞെടുക്കപ്പെട്ടാൽ , മേഖലയിൽ മറ്റ് പ്രവർത്തകരോടപ്പം ചേർന്ന്, സുവിശേഷീകരണത്തിനും , ജീവകാരുണ്യ പ്രവർത്തനത്തിനും വേണ്ടിയുള്ള വ്യക്തമായ പദ്ധതികൾ തയ്യാറാക്കി , അർഹതപ്പെട്ടവർക്ക് ഉപകാര പ്രഥമാകുന്ന പ്രവർത്തികൾ ചെയ്യുമെന്ന് ഗോസ്പൽ മിറർ (ജി.എം ന്യൂസ്) നടത്തിയ ഒരഭിമുഖത്തിൽ പ്രിയ ബിനു വി ജോർജ് പറഞ്ഞു. എല്ലാ വോട്ടറന്മാരായ ദൈവദാസന്മാരും , സഭാ പ്രതിനിധികളും , ബിനു.വി.ജോർജിനും കൂടെയുള്ള ടീം അംഗങ്ങളെയും പിന്തുണക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here