ലോകത്ത് ആകമാനം മരണത്തിന്റെ വല വിരിച്ച് നമ്മുടെ തലമുറകളെ ലക്ഷ്യംവച്ച് മയക്ക് മരുന്ന് കളുടെ അതിപ്രസരം ശക്തി ആർജിച്ചിരിക്കുകയാണ്. മാനസിക വൈകൃതങ്ങളിലേക്കും ക്രൂരകൃത്യങ്ങളിലേക്കും നയിക്കുന്നതിന് പ്രേരകമായ പ്രധാന ഘടകം എന്തെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ സമീപകാലത്ത് കേരളത്തിലെ ചെറുപ്പക്കാരും കൗമാരക്കാരും ഉൾപ്പെട്ട പല കുറ്റകൃത്യങ്ങളുടെ ഉള്ളറയിലേക്ക് ചെല്ലുമ്പോൾ തെളിഞ്ഞ് കാണുന്നത് മാരകമായ മയക്ക് മരുന്നുകളുടെ ഉപയോഗം ആണ്.അതിൽ പ്രധാനമായും ചർച്ച ചെയ്ത് കേൾക്കുന്ന പേരാണല്ലോ എംഡിഎംഎ(MDMA) *മെത്തലീൻ ഡയൊക്സി മെത് ആംഫ്റ്റമൈൻ* ഈ മയക്ക് മരുന്ന് ലോകം മുഴുവൻ വലവിരിച്ച് മരണദൂതനയി മാറിയിരിക്കുന്നു. മദ്യ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനു എതിരെയും അതിന്റെ ഭാവി വിപത്തുക്കളെ കുറിച്ചും സഭാ സംഘടനാ വെത്യാസം ഇല്ലാതെ തലങ്ങും വിലങ്ങും കവല പ്രസംഗം നടത്തുന്നതിൽ ഈ കാലഘട്ടത്തിൽ ക്രൈസ്തവ സഭകൾ മുൻപന്തിയിൽ ആണ്. പ്രേത്യകിച്ഛ് പെന്തിക്കോസ്തു സഭാവിഭാഗങ്ങൾ അഭിനന്ദർഹമായ കാര്യം തന്നെയാണ്. പക്ഷെ ഈ സമയത്ത് നാം അതിൽ മാത്രം സംതൃപ്തരായാൽ മതിയോ ? ക്രൂശും ഏന്തി കാൽവറിയിലേക്ക് നീങ്ങുന്ന ക്രിസ്തുവിനെ നോക്കി അലമുറയിട്ട് കരയുന്ന സ്ത്രീകളോട് ക്രിസ്തു പറഞ്ഞത് ” യെരുശലേം പുത്രിന്മാരെ നിങ്ങൾ എന്നെ ചൊല്ലി കരയണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെ നോക്കി കരയുവിൻ”.
പ്രിയപെട്ടവരെ നമ്മിൽ മാറ്റങ്ങൾ വന്നേ മതിയാകൂ. ആവർത്തന വിരസത കൊണ്ട് തേഞ്ഞ് പോയ ചടങ്ങുകൾ മാത്രം ആകരുത് നമ്മുടെ ആരാധാനാലയങ്ങളിലെ മീറ്റിംഗ്കൾ. നമ്മുടെ തലമുറയ്ക്ക് പല ചോദ്യങ്ങൾക്കും മറുപടി ആവിശ്യം ആയ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. അവരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി പറയുവാൻ തക്ക അടുപ്പവും വിശ്വാസവും നമ്മുടെ ശുശ്രൂഷകന്മാർക്കും സൺഡേ സ്കൂൾ അധ്യാപകർക്കും മാതാപിതാക്കൾക്കും ഉണ്ടോന്ന് പരിശോധിക്കപ്പെടേണ്ടതാണ്. കൃത്യാമായ ഉത്തരം ലഭിക്കാതെ വരുമ്പോൾ നമ്മുടെ മക്കൾ കൃത്യാമായ ഉത്തരം കിട്ടുന്ന ഇടത്തേക്ക് അവരുടെ മനസ് ചെന്നെത്തും. ഒന്നുകിൽ കൂട്ട്കാരുടെ വിശദീകരണ യോഗങ്ങൾ അതും അല്ലെങ്കിൽ ലഹരി നിറഞ്ഞ ചർച്ചകളിലോ നിരീശ്വാര വാദികളുടെ ചർച്ചകളിലേക്കോ അറിയാതെ നമ്മുടെ തലമുറകൾ ചെന്ന് പെടുന്നു. ജാമ്പവാന്റെ കാലം മുതൽ ഉള്ള കാലഹരണപ്പെട്ട ചില പഠ്യപദ്ധതികൾ മാത്രമാണ് ഇന്നും നമ്മുടെ ചർച്ചുകളിൽ യുവാക്കൾക്ക് വേണ്ടി നടത്തുന്നത് സത്യം അല്ലേ?
സഭാ ഹാള്കളുടെ നാല് ചുമരുകൾക്ക് അപ്പുറത്ത് വർണ്ണാഭമായ ഒരു ലോകം നമ്മുടെ കുഞ്ഞുങ്ങളെ പ്രലോഭിപ്പിക്കാൻ കാത്തിരിപ്പുണ്ട്.അപാരമായ ക്രിയേറ്റിവിറ്റിയുള്ള നമ്മുടെ തലമുറ യാത്ര ചെയ്യാൻ പോകുന്നത് സെക്സ് ഗെയിംമുകളുടെയും വെർച്ച്വൽ റിയാലിറ്റി ഗെയിംമുകളും മാടിവിളിക്കുന്ന ലോകത്തേക്കാണ്. ഇവിടെ യോസഫിനെ പോലെ ദാനിയേലിനെ പോലെ യെഹൂദാ ബാലന്മാരെ പോലെ പൗലോസിനെയും തീമത്തിയോസിനെ പോലെ അറിഞ്ഞ സത്യങ്ങൾക്ക് വേണ്ടി നില കൊള്ളുന്നതിനും ക്രിസ്തുസഭയ്ക്ക് അപമാനം വരുത്താതെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്ട്ടിക്കാൻ നമ്മുടെ സൺഡേ സ്കൂൾ പാഠ്യ പദ്ധതിയ്ക്ക് കാലോചിതമായ മാറ്റങ്ങൾ ആവിശ്യം ആണ്. സഭാഹാളുകളിലെ പ്രസംഗങ്ങൾ നമ്മുടെ തലമുറയെ നേർവഴിക്ക് ആവിശ്യം ആയ ഘടകങ്ങൾ ഉള്ളത് ആയിരിക്കണം.
യുവത്വത്തിന്റെ ഉച്ചകോടിയിൽ നമുക്ക് വേണ്ടി ജീവൻ അർപ്പിച്ച ക്രിസ്തുവിന്റെ നല്ല തുടർച്ചക്കായി നമ്മുടെ മക്കൾ തീരുവാനും ലഹരി പദാർത്ഥങ്ങളെ വിട്ടൊഴിഞ്ഞ് മാതൃകാ പരമായി ജീവിതം നയിക്കുന്നതിനും കരുത്തുറ്റൊരു തലമുറ നമ്മുടെ ഇടയിൽ നിന്ന് ഉണ്ടാകേണ്ടതിന് നമുക്ക് പരിശ്രമിക്കാം,പ്രാർത്ഥിക്കാം…ദൈവം അനുഗ്രഹിക്കട്ടെ.
Home breaking news ലഹരി വിരുദ്ധ പ്രസംഗങ്ങളും ബോധവൽക്കരണവും കവലകളിൽ മാത്രം അല്ല നമ്മുടെ വീടുകളിലും ആരാധന ആലയങ്ങളിലും കൂടി...




