വാർത്താ- ഷൈജു വെള്ളനാട്
കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിന്റെ പി.ജി കോഴ്സിനുള്ള പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഇപ്രാവശ്യവും ഓൺലൈനിൽ ആയിരിക്കും പഠനം. July ആദ്യവാരത്തിൽ ആരംഭിക്കുന്ന കോഴ്സിനു യോഗ്യതയുള്ള ഐ പി സി ക്കാരായ സുവിശേഷകർക്കും ബൈബിൾ കോഴ്സ് പഠനം കഴിഞ്ഞവർക്കും അപേക്ഷിക്കാം.
അപേക്ഷ നല്കേണ്ട അവസാന തിയതി 2023 ജൂൺ 20 ന് വൈകിട്ട് 4 മണി. നിശ്ചിത ഫോമിലുള്ള അപേക്ഷ 200/ രൂപാ അപേക്ഷഫീസ് സഹിതം
സ്റ്റേറ്റ് ഓഫീസ്, കുമ്പനാട് നൽകിയിരിക്കണം. ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.) അറിയിപ്പ് ലഭിക്കുന്ന അർഹരായ അപേക്ഷകരെ ജൂൺ 27 ന് രാവിലെ 10 മണി മുതൽ 11 വരെ നടക്കുന്ന എഴുത്തു പരീക്ഷയിലും അന്നേ ദിവസം 12 മണി മുതൽ പ്രസ്ബറ്ററി മുബാകെ നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് ഫീസ് 3500/ സ്റ്റേറ്റ് ഓഫീസിൽ ജൂൺ 30 നു നല്കി അഡ്മിഷൻ ഉറപ്പു വരുത്തണമെന്ന് പി.ജി.കോഴ്സ് ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ എന്നിവർ അറിയിച്ചു. ബന്ധപ്പെടുക : 9400489066 (Whatsap) 9847038083




