വാർത്ത: – എൻ എസ് നെല്ലിക്കുന്നം
ഐ. പി സി തിരുവനന്തപുരം പേരൂർക്കട സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 36-ാം മത് പേരൂർക്കട കൺവൻഷൻ 2025 ഫെബ്രൂവരി 5 മുതൽ 9 വരെ ഐ.പി.സി പേരൂർക്കട ഫെയ്ത്ത് സെൻ്ററിൽ വച്ച് നടക്കും എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 മണി വരെയാണ് കൺവെൻഷൻ സമയം
സെൻ്റർ മിനിസ്റ്ററും, സ്റ്റേറ്റ് പ്രസിഡൻ്റും മായ പാസ്റ്റർ കെ.സി തോമസ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. തുടർ ദിവസങ്ങളിൽ പാസ്റ്റന്മാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ(IPC state Secratary) ബാബു ചെറിയാൻ പിറവം ചാക്കോ വർഗീസ് കോവിൽ വിള (IPC West Centre pastor) ഷാബിൻ ശാമുവേൽ( PYPA state President) ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്. ഷാജി എം. പോൾ എന്നിവർ വചനം പ്രസംഗിക്കും. സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിക്കും 6-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ഉണർവ് യോഗം, 2 മണി മുതൽ 4 മണി വരെ ശുശ്രൂഷക സമ്മേളനം 17 ന് രാവിലെ ഉണർവ് യോഗം ഉച്ചക്ക് 2 മണി മുതൽ സോദരി സമാജവാർഷികം. 18 ശനിയാഴ്ച രാവിലെ മാസയോഗം.ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ സണ്ടേസ്കൂൾ പി.വൈ പി എ വാർഷികം എന്നിവയും ഉണ്ടായിരിക്കും സമാപന ദിവസം ഞായറാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും. സെൻറർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും




