Home Daily news ഐ.പി.സി കണ്ണൂർ സെന്ററിന്റെ ക്രിസ്തുമസ് സന്ദേശ യാത്ര ഇന്ന് സമാപിച്ചു

ഐ.പി.സി കണ്ണൂർ സെന്ററിന്റെ ക്രിസ്തുമസ് സന്ദേശ യാത്ര ഇന്ന് സമാപിച്ചു

0

ന്യൂസ് : – N.S. നെല്ലിക്കുന്നo

കണ്ണൂരിൽ ക്രിസ്തുമസ് സന്ദേശ യാത്ര ഇന്ന് സമാപിച്ചു.കഴിഞ്ഞ
20.നു തിങ്കളാഴ്ച ആരംഭിച്ച ഐപിസി കണ്ണൂർ സെന്റർ ഇവാഞ്ജലിസം ബോർഡിന്റെ ക്രിസ്തുമസ് സന്ദേശയാത്ര ഇന്ന് 23നു വളക്കൈയിൽ വച്ച് ഐപിസി കണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർബിജു തോമസ്സിന്റെ പ്രാർത്ഥനയോടെ സമാപിച്ചു.തിങ്കളാഴ്ച ചുഴലിയിൽ നിന്നും ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ് പ്രാർത്ഥിച്ചു ആരംഭിച്ച യാത്ര കണ്ണൂരിലെ മലയോര മേഖലകളിലെ മുപ്പത്തഞ്ചോളം സ്ഥലങ്ങളിൽ പരസ്യയോഗവും ട്രാക്ട് വിതരണവും നടത്തി.ഇവാഞ്ചലിസം ബോർഡിനെ പ്രതിനിധീകരിച്ചു പാസ്റ്ററന്മാരായ P T കുറിയാക്കോസ്. ബേബി ജോസഫ് എന്നിവരും സെന്റർ എക്സിക്യൂട്ടീ വിനെ പ്രതിനിധീകരച്ചു pr. പിജെ ജോസ്. Pr. ബിജു തോമസ് pr. S. അരുൺ. ബ്രദർ തോമസ് ജേക്കബ് (സ്റ്റേറ്റ് കൌൺസിൽ മെമ്പർ )എന്നിവർ നേതൃത്വം നൽകി. ട്രാക്ട് വിതരണത്തോടൊപ്പം വ്യക്തിഗതമായി സുവിശേഷം വിവിധ മേഖലകളിൽ അനേക രിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here