തോമസ് ജേക്കബ് കണ്ണൂർ ബ്യൂറോ
ഭൂവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 233 കടന്നതായി റിപ്പോർട്ട്. അപകട സ്ഥലത്തു നിന്ന് 233-ലേറേ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയർ സർവീസസ് ഡയറക്ടർ ജനറൽ സുധാൻഷു സാരംഗി എഎൻഐയോട് പ്രതികരിച്ചു. അപകടത്തിൽ 600-ൽ എറെ പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബാലസോർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ
ദുരന്തമുണ്ടായത്. (ഇന്നലെ) വെള്ളിയാഴ്ച വൈകീട്ട് ഏഴിനും 7.30-നും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ടെന്നും ഇവർ തൃശൂർ സ്വദേശികളാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഷാലിമാറിൽ നിന്ന്
(കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡൽ എക്സ്പ്രസും (12841) ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തിൽ പെട്ടത്.





